വില്‍പനയിലെ രാജാവായി റോയല്‍ എന്‍ഫീല്‍ഡ്, കഴിഞ്ഞ വര്‍ഷം വിറ്റത് 8.34 ലക്ഷം യൂണിറ്റ്

  • സൂപ്പര്‍ മീറ്റിയോര്‍ ഉള്‍പ്പടെയുള്ള പുത്തന്‍ മോഡലുകള്‍ ഇറക്കിയതാണ് കമ്പനിയ്ക്ക് നേട്ടമായത്.

Update: 2023-04-02 04:55 GMT

ജനപ്രിയ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ സെയില്‍സില്‍ വന്‍ വര്‍ധന. കഴിഞ്ഞ മാസം മാത്രം 72,235 യൂണിറ്റ് വിറ്റുപോയെന്ന് കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. 2022 മാര്‍ച്ചില്‍ കമ്പനി 67,677 യൂണിറ്റാണ് വിറ്റത്. 2022 ഏപ്രില്‍-2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 8,34,895 യൂണിറ്റാണ് വിറ്റതെന്നും അറിയിപ്പിലുണ്ട്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനം അധിക വളര്‍ച്ചയാണ് കമ്പനിയ്ക്ക് ലഭിച്ചിരിക്കുന്നത്. 2022-23 സാമ്പത്തികവര്‍ഷം ഒരു ലക്ഷം യൂണിറ്റിലധികം കയറ്റുമതി ചെയ്യാന്‍ സാധിച്ചുവെന്നും ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം അധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ വര്‍ഷം 7,34,840 യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത് വില്‍പന നടത്തി. ഹണ്ടര്‍ 350, സൂപ്പര്‍ മീറ്റിയോര്‍ 650 തുടങ്ങിയ മോഡലുകള്‍ കഴിഞ്ഞ വര്‍ഷമാണ് റോയല്‍ എന്‍ഫീല്‍ഡ് ഇറക്കിയത്. ഇത് വില്‍പന വര്‍ധിപ്പിക്കുന്നതിന് സഹായിച്ചിരുന്നു. ഇന്റര്‍സെപ്റ്റര്‍ 650,, കോണ്ടിനന്‍രെല്‍ ജിറ്റി 650 എന്നിവയുടെ പുതിയ കളര്‍ വേരിയന്റുകള്‍ ഇറക്കിയതും കമ്പനിയ്ക്ക് വില്‍പന വര്‍ധനയ്ക്ക് സഹായിച്ചു. 

Tags:    

Similar News