ഇന്ത്യയിൽ ബിഎംഡബ്ല്യുവിൻ്റെ 'സ്മാർട്ട് ഡ്രൈവ്'; റെക്കോഡ് വിൽപ്പന

ബിഎംഡബ്ല്യുവിന് ഇന്ത്യയിൽ റെക്കോഡ് വിൽപ്പന

Update: 2025-10-11 09:25 GMT

ഇന്ത്യയിൽ എക്കാലത്തെയും  ഉയർന്ന  വിൽപ്പന രേഖപ്പെടുത്തി ബിഎംഡബ്ല്യു.  2025 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിലാണ്  ബിഎംഡബ്ല്യു രാജ്യത്ത്  റെക്കോഡ്  വിൽപ്പന നേടിയത്. 2026 അവസാനത്തോടെ 20000 യൂണിറ്റ് കാർ വിൽപ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ജൂലൈ, സെപ്റ്റംബർ പാദത്തിൽ 4,204 കാറുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റഴിച്ചത്. 21. 57 ശതമാനമാണ് വാർഷിക വിൽപ്പന ഉയർന്നത്.  ബിഎംഡബ്ല്യു മിനികൂപ്പർ വിൽപ്പനയിൽ 25.7 ശതമാനമാണ് വർധന. 171 യൂണിറ്റുകളായാണ് വിൽപ്പന ഉയർന്നത്. ബിഎംഡബ്ല്യു മോട്ടറാഡ് ബൈക്കുകളുടെ വിൽപ്പന 30 ശതമാനം ഇടിഞ്ഞു. 1407 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

ഇലക്ട്രിക്  കാർ വിൽപ്പനയിലും വലിയ മുന്നേറ്റം

 ഈ വർഷം സെപ്റ്റംബർ വരെ ബിഎംഡബ്ല്യു 15,954 യൂണിറ്റുകളാണ് മൊത്തം വിറ്റഴിച്ചത്. 11,978 കാറുകളും 3,976 മോട്ടോർ സൈക്കിളുകളും ഇതിൽ ഉൾപ്പെടുന്നു. കമ്പനിയുടെ ലക്ഷ്വറി ഇലക്ട്രിക് കാർ വിൽപ്പനയിലും വലിയ മുന്നേറ്റമുണ്ട്. 51 നഗരങ്ങളിൽ ഡീലർ നെറ്റ്വർക്കുണ്ട്. വിവിധ പങ്കാളികളുമായി ചേർന്ന് 6000 ചാർജിങ് സ്പോട്ടുകളും  ഒരുക്കുന്നുണ്ട്. 

ആറ്  കാറുകളുടെയും രണ്ട്  സ്കൂട്ടറുകളുടെയും  ഇലക്ട്രിക് പതിപ്പുകളാണ് ബിഎംഡബ്ല്യു പുറത്തിറക്കുന്നത്. ബിഎംഡബ്ല്യു i7, iX, i5, i4, iX1 ലോംഗ് വീൽബേസ്, മിനി കൺട്രിമാൻ ഇ, ബിഎംഡബ്ല്യു സിഇ 04, സിഇ 02 തുടങ്ങിയ മോഡലുകൾ കമ്പനി പുറത്തിറക്കുന്നുണ്ട്. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ, ലോംഗ് വീൽബേസ് മോഡലുകൾ വലിയ വിൽപ്പന വളർച്ച നേടിയിട്ടുണ്ട്. ഇതിൽ 7 സീരീസ്, 5 സീരീസ്, 3 സീരീസ്, iX1 എന്നിവ ഉൾപ്പെടുന്നു. ഈ കാലയളവിൽ ലോംഗ് വീൽബേസ് മോഡലുകളുടെ വിൽപ്പന വിഹിതം 50% ആയി വർദ്ധിച്ചു. വിൽപ്പനയിൽ 16ശതമാനം വിഹിതം ബിഎംഡബ്ല്യു സെഡാൻേറതാണ്. 

Tags:    

Similar News