ബെംഗളുരു ഏറ്റവും കൂടുതല്‍ സ്വകാര്യ കാറുകള്‍ ഉള്ള നഗരമായി മാറി; മറികടന്നത് ഡല്‍ഹിയെ

  • ഡല്‍ഹി സ്റ്റാറ്റിസ്റ്റിക്കല്‍ ഹാന്‍ഡ്ബുക്ക് 2023 പ്രകാരമുള്ള കണക്കിലാണ് ഇക്കാര്യം പറയുന്നത്
  • ഡല്‍ഹി സ്റ്റാറ്റിസ്റ്റിക്കല്‍ ഹാന്‍ഡ്ബുക്ക് 2023 അനുസരിച്ച് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളുടെ എണ്ണം 1.2 കോടിയാണ്
  • ബെംഗളുരുവില്‍ 2023 മാര്‍ച്ച് 31 വരെ 23.1 ലക്ഷം സ്വകാര്യ കാറുകളുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്

Update: 2024-01-15 10:06 GMT

ദേശീയ തലസ്ഥാനമായ ഡല്‍ഹിയെ മറികടന്ന് ഏറ്റവും കൂടുതല്‍ സ്വകാര്യ കാറുകള്‍ ഉള്ള ഇന്ത്യന്‍ നഗരമായി ബെംഗളുരു മാറി.

ഡല്‍ഹിയില്‍ ആകെ 79.5 ലക്ഷം വാഹനങ്ങളുണ്ട്. ഇവയില്‍ 20.7 ലക്ഷം കാറുകളും സ്വകാര്യ വാഹനങ്ങളാണ്. എന്നാല്‍ ബെംഗളുരുവില്‍ 2023 മാര്‍ച്ച് 31 വരെ 23.1 ലക്ഷം സ്വകാര്യ കാറുകളുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹി സ്റ്റാറ്റിസ്റ്റിക്കല്‍ ഹാന്‍ഡ്ബുക്ക് 2023 പ്രകാരമുള്ള കണക്കിലാണ് ഇക്കാര്യം പറയുന്നത്.

സമീപവര്‍ഷങ്ങളില്‍ ഡല്‍ഹി നഗരത്തിലെ വര്‍ധിച്ചു വരുന്ന മലിനീകരണ തോത് ചൂണ്ടിക്കാട്ടി കാലപ്പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും സ്‌ക്രാപ്പ് ചെയ്യാനും ഡല്‍ഹിയിലെ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇത് ഡല്‍ഹിയിലെ വാഹനങ്ങളുടെ എണ്ണത്തില്‍ കുറവു വരാന്‍ കാരണമായി.

ഡല്‍ഹി സ്റ്റാറ്റിസ്റ്റിക്കല്‍ ഹാന്‍ഡ്ബുക്ക് 2023 അനുസരിച്ച് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളുടെ എണ്ണം 1.2 കോടിയാണ്. അതില്‍ 33.8 ലക്ഷം സ്വകാര്യ കാറുകളുമാണ്.

2021-22, 2022-23 വര്‍ഷങ്ങളില്‍ മാത്രം 55 ലക്ഷം കാറുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും 1.4 ലക്ഷം സ്‌ക്രാപ്പു ചെയ്യുകയും 6.2 ലക്ഷത്തിലധികം പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു.

Tags:    

Similar News