ഏറ്റവും വലിയ വാഹന കയറ്റുമതിക്കാരെന്ന നേട്ടം സ്വന്തമാക്കി ചൈന; മറികടന്നത് ജപ്പാനെ
- 4.91 ദശലക്ഷം വാഹനങ്ങള്‍ 2023-ല്‍ ചൈന കയറ്റുമതി ചെയ്തു
- 2023-ല്‍ ജപ്പാന്‍ 4.42 ദശലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തു
ലോകത്തിലെ ഏറ്റവും വലിയ വാഹന കയറ്റുമതിക്കാരെന്ന നേട്ടം ചൈന സ്വന്തമാക്കി.
ജപ്പാനെ മറികടന്നാണ് ചൈന ഈ നേട്ടം സ്വന്തമാക്കിയത്.
ജപ്പാന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ (ജെഎഎംഎ) പ്രകാരം 2023-ല്‍ ജപ്പാന്‍ 4.42 ദശലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്‌തെന്നാണ്.
എന്നാല്‍ 4.91 ദശലക്ഷം വാഹനങ്ങള്‍ 2023-ല്‍ ചൈന കയറ്റുമതി ചെയ്തതായി ചൈന അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിഎഎഎം) അറിയിച്ചു.
ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നതിന് വന്‍ നിക്ഷേപമാണ് ചൈന നടത്തുന്നത്. ഇതു കാരണം ചൈനയുടെ വാഹന വ്യവസായം സമീപ വര്‍ഷങ്ങളില്‍ വലിയ തോതില്‍ കുതിച്ചുയരുകയും ചെയ്തു.
അതേസമയം, ബാറ്ററിയും, ഇന്റേണല്‍ കംബസ്റ്റിയന്‍ എന്‍ജിനും ഒന്നിക്കുന്ന ഹൈബ്രിഡ് മോഡലുകളിലാണ് ജപ്പാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ലോകമെങ്ങും വന്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ്. ഇത് ചൈനയ്ക്ക് അനുകൂല സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നിന്ന് വന്‍ ഡിമാന്‍ഡ്് അനുഭവപ്പെട്ടതായി ചൈനീസ് കാര്‍ നിര്‍മാതാക്കള്‍ അറിയിച്ചു.
2022 ഫെബ്രുവരിയില്‍ ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് നിരവധി ആഗോള ബ്രാന്‍ഡുകള്‍ റഷ്യ വിട്ടു പോയി. എന്നാല്‍ ചൈനീസ് ബ്രാന്‍ഡുകള്‍ റഷ്യയില്‍ തന്നെ നിലയുറപ്പിച്ചു. റഷ്യയില്‍ ആഗോള എതിരാളികളുടെ അഭാവം ചൈനീസ് കാര്‍ നിര്‍മാതാക്കള്‍ക്ക് ഗുണവും ചെയ്തു.
