മാരുതി സുസുക്കിയുടെ വിപണിമൂല്യം 4 ലക്ഷം കോടിയില്‍

  • ഇന്ത്യയില്‍ 4 ലക്ഷം കോടി വിപണിമൂല്യം പിന്നിടുന്ന 19-ാമത്തെ കമ്പനിയാണ് മാരുതി സുസുക്കി
  • മാര്‍ച്ച് 27-ന് കമ്പനിയുടെ ഓഹരി ഉയര്‍ന്ന് 12,725 രൂപയിലെത്തിയിരുന്നു
  • 2024-ല്‍ ഇതുവരെ കമ്പനിയുടെ ഓഹരികള്‍ 23 ശതമാനത്തിലധികമാണ് ഉയര്‍ന്നത്

Update: 2024-03-27 11:19 GMT

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വിപണിമൂല്യം 4 ലക്ഷം കോടി രൂപ പിന്നിട്ടു. 2024-ല്‍ ഇതുവരെ കമ്പനിയുടെ ഓഹരികള്‍ 23 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ഇതാണ് കമ്പനിയുടെ എം-ക്യാപില്‍ വര്‍ധനയുണ്ടാകാന്‍ കാരണം.

ഇന്ത്യയില്‍ 4 ലക്ഷം കോടി വിപണിമൂല്യം പിന്നിടുന്ന 19-ാമത്തെ കമ്പനിയാണ് മാരുതി സുസുക്കി.

മാര്‍ച്ച് 27-ന് കമ്പനിയുടെ ഓഹരി ബിഎസ്ഇയില്‍ വ്യാപാരത്തിനിടെ നാല് ശതമാനത്തോളം ഉയര്‍ന്ന് 12,725 രൂപയിലെത്തിയിരുന്നു.

വിപണി മൂല്യം 4 ലക്ഷം കോടി രൂപ പിന്നിട്ട മറ്റ് ലിസ്റ്റഡ് കമ്പനികള്‍ ഇവയാണ്:

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

ടിസിഎസ്

എച്ച്ഡിഎഫ്‌സി ബാങ്ക്

ഇന്‍ഫോസിസ്

ഐസിഐസിഐ ബാങ്ക്

ഭാരതി എയര്‍ടെല്‍

എസ്ബിഐ

എല്‍ഐസി

എച്ച് യുഎല്‍

ഐടിസി

എല്‍ ആന്‍ഡ് ടി

ബജാജ് ഫിനാന്‍സ്

അദാനി എനര്‍ജി

അദാനി ഗ്രീന്‍

എച്ച്‌സിഎല്‍ ടെക്

അദാനി എന്റര്‍പ്രൈസസ്

കൊട്ടക് മഹീന്ദ്ര ബാങ്ക്

അദാനി ടോട്ടല്‍ ഗ്യാസ്

Tags:    

Similar News