വിലയില്‍ 25,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്

  • വില കുറച്ചതിലൂടെ സ്‌കൂട്ടര്‍ വില്‍പ്പനയില്‍ വര്‍ധന കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ
  • ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച വിലക്കിഴിവിനെ വാലന്റൈന്‍സ് ഡേ സമ്മാനമെന്നാണ് ഒലയുടെ സിഇഒ നവമാധ്യമത്തില്‍ വിശേഷിപ്പിച്ചത്
  • കഴിഞ്ഞ വര്‍ഷം ഡിസംബറിലും ജനുവരിയിലും ഒല വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു

Update: 2024-02-16 11:12 GMT

ഒല ഇലക്ട്രിക് ഇ-സ്‌കൂട്ടറുകളുടെ വില കുറച്ചു. എസ് 1 പ്രോ, എസ് 1 എയര്‍, എസ് 1 എക്‌സ് പ്ലസ് എന്നീ മോഡലുകള്‍ക്ക് ഫെബ്രുവരി 16 മുതല്‍ വില കുറയുമെന്നാണ് കമ്പനി അറിയിച്ചത്.

25000 രൂപ വരെയായിരിക്കും കിഴിവ് ലഭ്യമാകുന്നത്.

വില കുറച്ചതോടെ എസ് 1 പ്രോയ്ക്ക് 1,29,999 രൂപയും, എസ് 1 എയറിന് 1,04,999 രൂപയും, എസ് 1 എക്‌സ് പ്ലസിന് 84,999 രൂപയുമായിരിക്കും എക്‌സ് ഷോറൂം വില.

കഴിഞ്ഞ മാസം ജനുവരിയില്‍ ഒല ഇലക്ട്രിക് ഈ മൂന്ന് മോഡലുകള്‍ക്കും ഡിസ്‌കൗണ്ട് നല്‍കിയിരുന്നു.

എസ് 1 എക്‌സ് പ്ലസിന് ഫഌറ്റ് 20,000 രൂപയുടെ കിഴിവായിരുന്നു നല്‍കിയത്. എസ് 1 പ്രോ, എസ് 1 എയര്‍ എന്നീ മോഡലുകള്‍ക്ക് എക്സ്റ്റന്‍ഡ് വാറന്റി, എക്‌സ്‌ചേഞ്ച് ബോണസ്, ക്രെഡിറ്റ് കാര്‍ഡ് ഡിസ്‌കൗണ്ട് എന്നിവയുമാണു നല്‍കിയത്.

വാഹന്‍ പോര്‍ട്ടല്‍ കണക്ക് അനുസരിച്ച്, ജനുവരിയില്‍ ഒല ഇലക്ട്രിക് 31000 യൂണിറ്റുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2023 ഡിസംബറില്‍ 30000 യൂണിറ്റായിരുന്നു.

ടാറ്റ കഴിഞ്ഞയാഴ്ച ഇവി കാറുകളുടെ വിലയില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു. ബാറ്ററി സെല്ലുകളുടെ വില ഈയടുത്ത കാലത്ത് കുറഞ്ഞിരുന്നു. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നേരിട്ട് കൈമാറാന്‍ തീരുമാനിച്ചതിന്റെ ഫലമായിട്ടാണ് ടാറ്റ ഇവി കാറുകളുടെ വില കുറയ്ക്കുന്നതെന്നാണ് അറിയിച്ചത്.

Tags:    

Similar News