ടൊയോട്ട, ബജാജ് മോട്ടോഴ്‌സ് വില്‍പ്പന വര്‍ധിച്ചു

ടൊയോട്ട വില്‍പ്പന 5% വര്‍ധിച്ചു

Update: 2025-07-01 08:16 GMT

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ജൂണില്‍ വില്‍പ്പന 5 ശതമാനം വര്‍ധിച്ച് 28,869 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ കമ്പനി വിറ്റഴിച്ചത് 27,474 യൂണിറ്റുകളാണ്.

കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പന 26,453 യൂണിറ്റായിരുന്നു. 2,416 യൂണിറ്റുകള്‍ കയറ്റുമതിയും ചെയ്തതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ബജാജ് മോട്ടോഴ്‌സും മൊത്തം വില്‍പ്പനയില്‍ ഒരു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 3,60,806 യൂണിറ്റുകളാണ് കമ്പനി ജൂണില്‍ വിറ്റഴിച്ചത്.

പൂനെ ആസ്ഥാനമായുള്ള ഓട്ടോമൊബൈല്‍ കമ്പനി 2024 ജൂണില്‍ 3,58,477 വാഹനങ്ങളുടെ ആകെ വില്‍പ്പന രേഖപ്പെടുത്തിയതായും ബജാജ് ഓട്ടോ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

വാണിജ്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള മൊത്തം ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 1,88,460 യൂണിറ്റായിരുന്നു, ഒരു വര്‍ഷം മുമ്പ് ഇത് 2,16,451 യൂണിറ്റായിരുന്നു, ഇത് 13 ശതമാനം ഇടിവാണ്.

അവലോകന മാസത്തിലെ കയറ്റുമതി 21 ശതമാനം ഉയര്‍ന്ന് 1,72,346 വാഹനങ്ങളായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,42,026 വാഹനങ്ങളായിരുന്നു.

Tags:    

Similar News