ഇസ്രയേലില്‍ മിസൈലാക്രമണം; എയര്‍ഇന്ത്യാ വിമാനം വഴിതിരിച്ചുവിട്ടു

എയര്‍ ഇന്ത്യ വിമാനം അബുദാബിയിലേക്കാണ് തിരിച്ചുവിട്ടത്

Update: 2025-05-04 11:18 GMT

ഇസ്രയേലില്‍ ഉണ്ടായ മിസൈല്‍ ആക്രമണത്തെതുടര്‍ന്ന് ന്യൂഡെല്‍ഹിയില്‍നിന്നും ടെല്‍ അവീവിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടു.

എയര്‍ ഇന്ത്യ വിമാനം എഐ 139 ടെല്‍ അവീവില്‍ ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.വിമാനം ഡല്‍ഹിയിലേക്ക് തിരികെ വരുമെന്ന് അവര്‍ പറഞ്ഞു.

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, അബുദാബിയിലേക്ക് വിമാനം വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചപ്പോള്‍ വിമാനം ജോര്‍ദാനിയന്‍ വ്യോമാതിര്‍ത്തിയിലായിരുന്നു. ടെല്‍ അവീവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ ഞായറാഴ്ചത്തെ വിമാനം റദ്ദാക്കി. ഇതോടെ ടെല്‍ അവീവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ ഞായറാഴ്ചത്തെ വിമാനവും റദ്ദാക്കി.

യെമനില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ടെല്‍ അവീവ് വിമാനത്താവളത്തിന് സമീപം പതിച്ചതിനെത്തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ടെല്‍ അവീവ് വിമാനത്താവളത്തിലേക്കുള്ള വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 

Tags:    

Similar News