വിമാന സര്‍വീസ് വൈകിയാലോ റദ്ദാക്കിയാലോ പിഴ ചുമത്തണമെന്ന് 90% യാത്രക്കാരും

  • മൂടല്‍മഞ്ഞ് കാരണം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിമാന സര്‍വീസ് തടസപ്പെടുകയും റദ്ദാക്കുകയും ചെയ്തിരുന്നു
  • ടിക്കറ്റ് നിരക്കിന്റെ 25 മുതല്‍ 50 ശതമാനം വരെ യാത്രക്കാര്‍ക്ക് തിരികെ നല്‍കാന്‍ നിഷ്‌കര്‍ഷിക്കുന്ന നിയമം നടപ്പിലാക്കണമെന്നു സര്‍വേയില്‍ പങ്കെടുത്ത 10-ല്‍ 9 യാത്രക്കാരും അഭിപ്രായപ്പെട്ടു

Update: 2024-01-19 06:40 GMT

സര്‍വീസ് വൈകിയാലോ റദ്ദാക്കിയാലോ വിമാനക്കമ്പനികളില്‍ നിന്നും പിഴ ചുമത്തണമെന്ന് 90 ശതമാനം യാത്രക്കാരും അഭിപ്രായപ്പെട്ടു. ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ ഒരു സര്‍വേയിലാണ് ഇക്കാര്യം യാത്രക്കാര്‍ അഭിപ്രായപ്പെട്ടത്.

മൂടല്‍മഞ്ഞ് കാരണം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിമാന സര്‍വീസ് തടസപ്പെടുകയും റദ്ദാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു വിമാനത്താവളത്തില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണു സര്‍വേ നടത്തിയത്.

ഈ വര്‍ഷം ഒന്നോ അതിലധികമോ വിമാനക്കമ്പനികള്‍ ആഭ്യന്തര കാരണങ്ങളാല്‍ സര്‍വീസ് റദ്ദാക്കുകയോ, പുനക്രമീകരിക്കുകയോ ചെയ്തതായി സര്‍വേയില്‍ പങ്കെടുത്ത 10 യാത്രക്കാരില്‍ 7 പേരും പറഞ്ഞു.

ആഭ്യന്തര കാരണങ്ങളാല്‍ വിമാന സര്‍വീസ് പുനക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്താല്‍ ടിക്കറ്റ് നിരക്കിന്റെ 25 മുതല്‍ 50 ശതമാനം വരെ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് തിരികെ നല്‍കാന്‍ നിഷ്‌കര്‍ഷിക്കുന്ന നിയമം സര്‍ക്കാര്‍ നടപ്പിലാക്കണമെന്നു സര്‍വേയില്‍ പങ്കെടുത്ത 10-ല്‍ 9 യാത്രക്കാരും അഭിപ്രായപ്പെട്ടു.

Tags:    

Similar News