ബെംഗളൂരു എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ കയറാന്‍ യാത്രക്കാര്‍ കാത്തിരുന്നത് 15 മണിക്കൂര്‍

വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണു കാരണമെന്നു സ്‌പൈസ് ജെറ്റ് പിന്നീട് അറിയിച്ചു

Update: 2023-12-07 09:38 GMT

ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡിസംബര്‍ 6 ബുധനാഴ്ച രാവിലെ മുംബൈയിലേക്ക് പോകാനെത്തിയ 190 യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറാന്‍ കാത്തിരിക്കേണ്ടി വന്നത് ഏകദേശം 15 മണിക്കൂറോളം നേരം.

ബുധനാഴ്ച രാവിലെ ആറിനാണ് സ്‌പൈസ് ജെറ്റ് എസ്ജി 385 വിമാനം മുംബൈക്ക് പുറപ്പെടാനിരുന്നത്. എന്നാല്‍ പുറപ്പെട്ടത് രാത്രി 9.10നും.

വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണു കാരണമെന്നു സ്‌പൈസ് ജെറ്റ് പിന്നീട് അറിയിച്ചു.

ബുധനാഴ്ച രാവിലെ ആറിനാണ് വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നത്. മുംബൈയില്‍ രാവിലെ 7.40ന് എത്തിച്ചേരുമെന്നും അറിയിച്ചിരുന്നു.

എന്നാല്‍ ചിലപ്പോള്‍ രാവിലെ 5.40 ന് ടേക്ക് ഓഫ് ചെയ്‌തേക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നു കുട്ടികളും, മുതിര്‍ന്നവരും, സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അതിരാവിലെ തന്നെ എയര്‍പോര്‍ട്ടിലെത്തിയിരുന്നു.

പക്ഷേ, അറിയിച്ച സമയം കഴിഞ്ഞിട്ടും വിമാനയാത്ര ആരംഭിക്കാതിരുന്നതിനെ തുടര്‍ന്നു യാത്രക്കാര്‍ കാരണം തിരക്കിയപ്പോള്‍ ഉച്ചയ്ക്ക് 12.30 ക്ക് പുറപ്പെടുമെന്ന് അറിയിച്ചു. പക്ഷേ, 12.30നും പുറപ്പെട്ടില്ല. പിന്നീട് 3.30 ന് ടേക്ക് ഓഫ് ചെയ്യുമെന്നായി. ഒടുവില്‍ രാത്രി 9.10ന് വിമാനം മുംബൈക്ക് പറന്നു.

വിമാനം റദ്ദാക്കല്‍, വൈകല്‍: നഷ്ടപരിഹാരം ലഭിക്കുമോ ? ഡിജിസിഎ പറയുന്നത് ഇങ്ങനെ

വായിക്കാം ഈ  ലിങ്ക് ക്ലിക്ക് ചെയ്യൂ

Tags:    

Similar News