ആഗോള എയര്‍ ട്രാഫിക് കോവിഡിനു മുമ്പുള്ള നിലയിലേക്ക്

അന്താരാഷ്ട്ര തലത്തില്‍ എയര്‍ ട്രാഫിക്കില്‍ 2023 വര്‍ഷം നവംബറില്‍26.4 ശതമാനത്തിന്റെ വര്‍ധന

Update: 2024-01-11 07:04 GMT

ആഗോള എയര്‍ ട്രാഫിക് കോവിഡിനു മുമ്പുള്ള നിലയിലേക്ക് 99 ശതമാനവും എത്തിയതായി 2023 നവംബറിലെ എയര്‍ ട്രാവല്‍ ഡാറ്റ വെളിപ്പെടുത്തുന്നു.

കോവിഡ്19നെ തുടര്‍ന്നു ഇടിവുണ്ടായ എയര്‍ ട്രാഫിക്കിനെ വീണ്ടെടുപ്പിന്റെ പാതയിലേക്ക് നയിച്ചതില്‍ ഏഷ്യ-പസഫിക് എയര്‍ലൈനുകള്‍ പ്രധാന പങ്ക് വഹിച്ചതായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) അറിയിച്ചു.

2022 നവംബറിനെ അപേക്ഷിച്ച് അന്താരാഷ്ട്ര തലത്തില്‍ എയര്‍ ട്രാഫിക്കില്‍ 2023 വര്‍ഷം നവംബറില്‍26.4 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.

ഇതില്‍ തന്നെ ഏഷ്യ-പസഫിക് എയര്‍ലൈനുകളുടെ ട്രാഫിക്കില്‍ 63.8 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തു.

2022 നവംബറിനെ അപേക്ഷിച്ച് 2023 നവംബറില്‍ ആഭ്യന്തര തലത്തിലുള്ള എയര്‍ ട്രാഫിക്കിലും 34.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി അയാട്ട പറഞ്ഞു.

Tags:    

Similar News