കൂടുതല്‍ വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഇന്‍ഡിഗോ

  • കഴിഞ്ഞ പാദത്തില്‍ കാരിയറിന് 27 ശതമാന ശേഷി വര്‍ധന
  • പ്രതിവര്‍ഷം 100 ദശലക്ഷം യാത്രികര്‍
  • ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ചുരുക്കം എയര്‍ലൈനുകളിലൊന്നാണ് ഇന്‍ഡിഗോ

Update: 2024-03-22 10:29 GMT

വ്യോമയാന മേഖലയിലെ മത്സരം കടുപ്പിക്കാന്‍ ഇന്‍ഡിഗോ. വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ഏഷ്യയിലെ മുന്‍നിര ബജറ്റ് കാരിയര്‍. അന്താരാഷ്ട്ര സര്‍വീസുകള്‍ വിശാലമാക്കാനും എയര്‍ഇന്തയയുമായുള്ള മത്സരം ശക്തമാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണിത്.

ഏതാണ്ട് 30 ഓളം എയര്‍ബസ് എസ്ഇ എ350 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കാനാണ് പദ്ധതി. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ എണ്ണത്തിലെ വര്‍ധനയാണ് ദീര്‍ഘദൂര സര്‍വീസുകള്‍ നടപ്പിലാക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് എയര്‍ലൈന്‍ വ്യക്തമാക്കുന്നത്. ഇസതാംബൂളിലേക്ക് ചെലവുകുറഞ്ഞ യാത്ര സാധ്യമാക്കുന്നതിന് തുര്‍ക്കിഷ് എയര്‍ലൈനില്‍ നിന്നും പാട്ടത്തിനെടുത്ത എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുന്നത്. നിലവില്‍ ഇന്‍ഡിഗോയ്ക്ക 1000 ല്‍പരം വിമാനങ്ങളുടെ കാര്യത്തില്‍ തീരുമാനമാകാതെയുണ്ട്. എയര്‍ബസിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍.

2005ല്‍ സ്ഥാപിതമായ ഇന്‍ഡിഗോ 118 സ്ഥലങ്ങളിലേക്ക് പ്രതിദിനം 2,000 ലധികം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. 2023 ല്‍, പ്രതിവര്‍ഷം 100 ദശലക്ഷത്തിലധികം യാത്രക്കാരെ എത്തിക്കുന്ന ചുരുക്കം ചില എയര്‍ലൈനുകളില്‍ ഒന്നായി ഇന്‍ഡിഗോ മാറിക്കഴിഞ്ഞു. ദശാബ്ദത്തിന്റെ അവസാനത്തോടെ ഇത് ഇരട്ടിയാക്കാന്‍ പദ്ധതിയിടുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇരട്ടി നേട്ടമാണ് കമ്പനി ലക്ഷ്യമിടുന്നത്.


Tags:    

Similar News