ലക്ഷദ്വീപിലേക്കും അയോധ്യയിലേക്കും ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് സ്‌പൈസ് ജെറ്റ്

  • അയോധ്യയിലേക്ക് ആദ്യമായി സര്‍വീസ് ആരംഭിച്ച വിമാന കമ്പനി ഇന്‍ഡിഗോയാണ്
  • നിലവില്‍ ഡല്‍ഹിയില്‍ നിന്നും ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്‌സ്പ്രസുമാണ് അയോധ്യയിലേക്ക് സര്‍വീസ് നടത്തുന്നത്
  • റീജിയണല്‍ കണക്റ്റിവിറ്റി സ്‌കീമിന് കീഴില്‍ ലക്ഷദ്വീപിലേക്കു വിമാന സര്‍വീസ് നടത്താനുള്ള പ്രത്യേക അവകാശം സ്‌പൈസ് ജെറ്റിന് ലഭിച്ചിട്ടുണ്ട്‌

Update: 2024-01-12 07:34 GMT

ലക്ഷദ്വീപിലേക്കും അയോധ്യയിലേക്കും ഉടന്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ് പറഞ്ഞു.

ജനുവരി 10 ബുധനാഴ്ച നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റീജിയണല്‍ കണക്റ്റിവിറ്റി സ്‌കീമിന് (ആര്‍സിഎസ്) കീഴില്‍ ലക്ഷദ്വീപിലേക്കു വിമാന സര്‍വീസ് നടത്താനുള്ള പ്രത്യേക അവകാശം സ്‌പൈസ് ജെറ്റിന് ലഭിച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.

കൊച്ചി വഴിയുള്ള നിലവിലെ റൂട്ട് ഒഴിവാക്കിയായിരിക്കും ലക്ഷദ്വീപിലെ ഏക എയര്‍ഫീല്‍ഡ് സ്ഥിതി ചെയ്യുന്ന അഗത്തി ദ്വീപിലേക്കു സ്‌പൈസ് ജെറ്റ് സര്‍വീസ് ആരംഭിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.

അയോധ്യയില്‍ ജനുവരി 22 ന് രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുകയാണ്. ചടങ്ങിനോടനുബന്ധിച്ച് നിരവധി വിമാന കമ്പനികളാണ് അയോധ്യയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

അയോധ്യയിലേക്ക് ആദ്യമായി സര്‍വീസ് ആരംഭിച്ച വിമാന കമ്പനി ഇന്‍ഡിഗോയാണ്.

നിലവില്‍ ഡല്‍ഹിയില്‍ നിന്നും ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്‌സ്പ്രസുമാണ് അയോധ്യയിലേക്ക് സര്‍വീസ് നടത്തുന്നത്.

Tags:    

Similar News