താല്‍പര്യമുണ്ടോ? എസ്ബിഐ 3500 ഉദ്യോഗസ്ഥരെ നിയമിക്കുന്നു
നിയമനം അഞ്ചൂമാസത്തിനുള്ളിലെന്ന് എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഏകദേശം 3,500 ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പദ്ധതിയിടുന്നു.
ജൂണില്‍ ബാങ്ക് 505 പ്രൊബേഷണറി ഓഫീസര്‍മാരെ (പിഒ) നിയമിച്ചു. അത്രയും തന്നെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
541 പി.ഒ ഒഴിവുകളിലേക്കുള്ള പരസ്യം പുറത്തിറങ്ങി. അപേക്ഷകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞതായി എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ (എച്ച്ആര്‍) & ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ (സിഡിഒ) കിഷോര്‍ കുമാര്‍ പൊലുദാസു പിടിഐയോട് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ സംബന്ധിച്ചിടത്തോളം, ഐടി, സൈബര്‍ സുരക്ഷാ മേഖലകള്‍ നോക്കുന്നതിനായി ഏകദേശം 1,300 ഓളം ഉദ്യോഗസ്ഥരെ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്.
കൂടാതെ, 'ഏകദേശം 3,000 സര്‍ക്കിള്‍ അധിഷ്ഠിത ഉദ്യോഗസ്ഥരെ ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. ഇത് ഈ സാമ്പത്തിക വര്‍ഷത്തില്‍ അവസാനിക്കും' എന്ന് അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ആദ്യം, എസ്ബിഐ ചെയര്‍മാന്‍ സിഎസ് സെറ്റി, വിവിധ വിഭാഗങ്ങളിലായി ബാങ്കിന്റെ മൊത്തം നിയമനങ്ങള്‍ ഏകദേശം 18,000 ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതില്‍ ഏകദേശം 13,500 എണ്ണം ക്ലറിക്കല്‍ നിയമനങ്ങളും, ബാക്കിയുള്ളവ പ്രൊബേഷണറി ഓഫീസര്‍മാരും പ്രാദേശികമായി അധിഷ്ഠിതമായ ഓഫീസര്‍മാരുമായിരിക്കും.
രാജ്യത്തുടനീളമുള്ള ശാഖകളിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ആദ്യ പാദത്തില്‍ എസ്ബിഐ 13,455 ജൂനിയര്‍ അസോസിയേറ്റുകളെയും 505 പിഒമാരെയും നിയമിച്ചു.
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവ് ലിംഗ വൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു തന്ത്രം ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ വനിതാ തൊഴില്‍ ശക്തി 30 ശതമാനമായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണെന്നും പൊലുദാസു പറഞ്ഞു.
എസ്ബിഐയില്‍ ആകെ 2.4 ലക്ഷത്തിലധികം ജീവനക്കാരുണ്ട്, ഇത് രാജ്യത്തെ ഏതൊരു സ്ഥാപനത്തിലെയും ഏറ്റവും ഉയര്‍ന്നതും ബാങ്കിംഗ് വ്യവസായത്തിലെ ഏറ്റവും വലുതുമാണ്.
