ചെറുകിട ബാങ്കുകളുടെ വായ്പകളില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്
ഈ വായ്പകള്‍ 16 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ
ചെറുകിട ബാങ്കുകളുടെ വായ്പകളില്‍ വളര്‍ച്ച. ഈ സാമ്പത്തിക വര്‍ഷം വായ്പകള്‍ 2 ലക്ഷം കോടി രൂപ കടക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വായ്പകള്‍ 16 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
മൈക്രോഫിനാന്‍സ് ഇതര വിഭാഗങ്ങളിലെ തുടര്‍ച്ചയായ വികാസം ഈ ഉയര്‍ച്ചയ്ക്ക് കാരണമായെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സാമ്പത്തിക വര്‍ഷവും ചെറുകിട ബാങ്കുകളുടെ വളര്‍ച്ച തുടരും. ആസ്തി ഗുണനിലവാര ആശങ്കകള്‍ കുറയ്ക്കുന്നതിന് ബാങ്കുകള്‍ വൈവിധ്യവല്‍ക്കരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്, റിപ്പോര്‍ട്ട് പറയുന്നു.
എസ്എഫ്ബിക്ക് സാര്‍വത്രിക ബാങ്കിംഗ് ലൈസന്‍സ് നേടുന്നതിന് നിഷ്‌ക്രിയ ആസ്തികള്‍ക്ക് ഒരു ശതമാനം പരിധി നിശ്ചയിക്കണമെന്ന് ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുശാസിക്കുന്നു. അതിനാല്‍ വൈവിധ്യവല്‍ക്കരണം നിര്‍ണായകമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എസ്എഫ്ബി വായ്പകളില്‍ മൈക്രോഫിനാന്‍സ് ഇതര വായ്പകളുടെ വിഹിതം ഇതിനകം 67 ശതമാനത്തിലെത്തി. മൈക്രോഫിനാന്‍സ് ഇതര വായ്പകളില്‍ മോര്‍ട്ട്‌ഗേജ് അഡ്വാന്‍സുകള്‍, വാഹന വായ്പകള്‍, എംഎസ്എംഇ വായ്പകള്‍ എന്നിവ ഉള്‍പ്പെടുന്നു.
പലിശനിരക്കുകള്‍ ഉയരാന്‍ തുടങ്ങിയതിനുശേഷം മൊത്തത്തിലുള്ള എസ്എഫ്ബി നിക്ഷേപങ്ങളില്‍ റീട്ടെയില്‍ നിക്ഷേപങ്ങളുടെ വിഹിതം 70 ശതമാനത്തിന് മുകളിലാണ്. എന്നിരുന്നാലും, അതിന്റെ ഘടന ടേം ഡെപ്പോസിറ്റുകളിലേക്ക് മാറിയിട്ടുണ്ടെന്ന് ക്രിസില്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ 10 എസ്എഫ്ബികളുണ്ട്.
