അറിഞ്ഞോ? ബാങ്കുകളില്‍ ഇനി വെള്ളിയും പണയം വെയ്ക്കാം

നിയമം അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

Update: 2025-11-07 10:19 GMT

ബാങ്കുകളില്‍ ഇനി വെള്ളിയും പണയം വയ്ക്കാമെന്ന് റിസര്‍വ് ബാങ്ക്. പുതിയ നിയമം അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.

വെള്ളി പണയമായി സ്വീകരിക്കാന്‍ സാധിക്കുക വാണിജ്യ ബാങ്കുകള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍, സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുമാണ്.

സ്വര്‍ണത്തിന്റേത് പോലെ വെള്ളിയ്ക്കും വിപണി വിലയുടെ 85 ശതമാനം വരെയാകും വായ്പ അനുവദിക്കുക. രണ്ടര ലക്ഷം രൂപ വരെ വായ്പ വരെയാണ് ഈ തുക അനുവദിക്കുക. രണ്ടര ലക്ഷത്തിലധികം തുകയാണെങ്കില്‍ വിലയുടെ 80 ശതമാനമാണ് അനുവദിക്കുക.

അഞ്ചു ലക്ഷത്തിന് മുകളിലാണ് വായ്പയെങ്കില്‍ 75 ശതമാനം തുകയെ സാധിക്കു. പരമാവധി 10 കിലോഗ്രാം വെള്ളി വരെ ഈടായി സ്വീകരിക്കാമെന്നും റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

വെള്ളി കോയിനുകളാണെങ്കില്‍ ഈടായി സ്വീകരിക്കാവുന്നത് പരമാവധി 500 ഗ്രാം ആണ്.വായ്പയുടെ തിരിച്ചടവ് കാലാവധി 12 മാസമായിരിക്കും. വെള്ളിയില്‍ നിക്ഷേപിച്ച ഇടിഎഫുകള്‍ക്ക് വായ്പ ലഭിക്കില്ല. 

Tags:    

Similar News