ആട്ട, ഉപ്പ് ബിസിനസ് നിർത്തി ഹിന്ദുസ്ഥാൻ യുണിലിവർ; വിറ്റത് 60 കോടി രൂപക്ക്

  • അന്നപൂർണ, ക്യാപ്റ്റൻ കുക്ക് മുതലായ ബ്രാൻഡുകൾ 60.4 കോടി രൂപയ്ക്കാണ് വിറ്റഴിക്കുന്നത്
  • ഇരു ബ്രാൻഡുകൾക്കും കൂടി 127 കോടി രൂപയുടെ വിറ്റുവരവ് റിപ്പോർട്ട് ചെയ്തിരുന്നു.

Update: 2023-02-18 10:15 GMT

മുംബൈ: രാജ്യത്തെ പ്രമുഖ എഫ് എംസിജി കമ്പനിയായ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് അവരുടെ അന്നപൂർണ, ക്യാപ്റ്റൻ കുക്ക് മുതലായ ബ്രാൻഡുകൾ 60.4 കോടി രൂപയ്ക്ക് വിറ്റഴിച്ചു. സിങ്കപ്പൂർ ആസ്ഥാനമായുള്ള ഉമാ ഗ്ലോബൽ ഫുഡ്സ് കമ്പനിക്കാണ് വിറ്റത്.

‘അന്നപൂർണ’ എന്ന ബ്രാൻഡിന് കീഴിൽ ആട്ട ബിസിനസും, 'ക്യാപ്റ്റൻ കുക്ക്' എന്ന ബ്രാൻഡിന് കീഴിൽ ഉപ്പിന്റെ ബിസിനസുമാണ് ഉണ്ടായിരുന്നത്.

കമ്പനിയുടെ ബിസിനസിൽ വലിയ പ്രാധാന്യമില്ലാത്ത രണ്ട് ബ്രാൻഡുകളെയാണ് ഒഴിവാകുന്നതെന്നും, പാക്കെജ്ഡ് ഫുഡ് ബിസിനസ്, പോലുള്ള മേഖലകളിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എച്ച് യുഎൽ പ്രസ്താവനയിൽ വ്യക്തമാക്കി.

വില്പനയിലൂടെ 60.4 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇരു ബ്രാൻഡുകൾക്കും കൂടി 127 കോടി രൂപയുടെ വിറ്റുവരവ് റിപ്പോർട്ട് ചെയ്തിരുന്നു.

റീആക്ടിവേറ്റ് ബ്രാൻഡ്‌സ് ഇന്റർനാഷണൽ കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളായ ഉമാ ഗ്ലോബൽ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഉമാ കൺസ്യൂമർ പ്രൊഡറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നി കമ്പനികൾക്കാണ് ബ്രാൻഡുകൾ വിറ്റിട്ടുള്ളത്.

സിംഗപ്പൂർ ആസ്ഥാനമായുള്ള റീആക്ടിവേറ്റ് ബ്രാൻഡ്‌സ് ഇന്റർനാഷണൽ, സിഎസ്എഡബ്ല്യൂ അക്ബറ്റർ പ്രൈവറ്റ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ്.സിഎസ്എഡബ്ല്യൂ ഭക്ഷ്യ ബ്രാൻഡുകളെ ഏറ്റെടുത്ത് അവയെ വികസിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണ് ഇരു ബ്രാൻഡുകളും ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ എഫ് എംസിജി കമ്പനിയായ എച്ച് യുഎല്ലിന് 51,193 കോടി രൂപ വരുമാനമുണ്ട്.

Tags:    

Similar News