ഗ്രാമീണ മേഖലയില്‍ ഡിമാന്റ് കുറഞ്ഞു, എഫ്എംസിജി മേഖലയുടെ വളര്‍ച്ച മന്ദഗതിയില്‍

Update: 2023-01-05 07:11 GMT


ഗ്രാമീണ മേഖലയില്‍ ഡിമാന്റ് കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തെ എഫ്എംസിജി മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ പിന്നോട്ടു വലിക്കുന്നുവെന്ന് പ്രമുഖ എഫ്എംസി ജി കമ്പനിയായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡറ്റ്സ്. ഉത്സവകാലം കഴിഞ്ഞുള്ള വിപണിയിലെ വില്പനയെ ബാധിക്കുന്നുണ്ട്. എങ്കിലും ഇരട്ട അക്ക വില്പന വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

മുന്‍പത്തെ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഒറ്റ അക്ക വില്പന വളര്‍ച്ചയില്‍ നിന്നും, വോളിയം ഇടിവില്‍ നിന്നും പുരോഗതി ഉണ്ടായിട്ടുണ്ട്. ഹോം കെയര്‍, വ്യക്തിഗത പരിചരണ മേഖലയിലുണ്ടായിട്ടുള്ള ഇരട്ട അക്ക വളര്‍ച്ച മൊത്ത വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ടെന്നും ഗോദ്റെജ് കണ്‍സ്യൂമര്‍ ലിമിറ്റഡ് വരുമാന കണക്കുകളില്‍ വ്യക്തമാക്കി.

Tags:    

Similar News