ജിയോ 5ജി കൊച്ചിയിലും; സേവനം എങ്ങനെ ലഭ്യമാകും?
ഈ വര്ഷം ഒക്ടോബര് മുതലാണ് ജിയോ രാജ്യത്ത് 5ജി സേവനങ്ങള് ലഭ്യമാക്കിത്തുടങ്ങിയത്. അടുത്തവര്ഷം ഡിസംബറോടെ രാജ്യം മുഴുവനും 5ജി സേവനം ലഭ്യമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. 5ജി സേവനം ലഭ്യമാക്കാനായി കൊച്ചിയിലെ 130 ലേറെ ടവറുകള് ജിയോ നവീകരിച്ചുവെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു.
കൊച്ചി: ഇന്നു മുതല് കേരളത്തില് ജിയോയുടെ 5ജി സേവനങ്ങള് ലഭ്യമാകും. 'ജിയോ ട്രൂ 5ജി' കൊച്ചിയിലാണ് ഔദ്യോഗികമായി ലഭ്യമാകുന്നത്. വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന് 5ജി സേവനത്തിന്റെ ഉദ്ഘാടനം നിര്വഹിക്കും. നിലവില് എയര്ടെല് കൊച്ചിയില് ചിലയിടങ്ങളില് 5ജി സേവനം ലഭ്യമാക്കുന്നുണ്ടെങ്കിലും അത് ഔദ്യോഗികമായിട്ടുള്ളതല്ല. നിലവിലെ 4ജി ശൃംഖലയിലൂടെ തന്നെ 5ജി സിംഗ്നല് അയക്കുന്ന സംവിധാനം പല ടെലികോം കമ്പനികളും നടപ്പിലാക്കിയപ്പോള്, ഇതില് നിന്നും വേറിട്ട സ്റ്റാന്ഡ് എലോണ് പതിപ്പാണ് ജിയോ നടപ്പിലാക്കുന്നത്. സെക്കന്ഡില് 1 ജിബി വേഗമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.
ഈ വര്ഷം ഒക്ടോബര് മുതലാണ് ജിയോ രാജ്യത്ത് 5ജി സേവനങ്ങള് ലഭ്യമാക്കിത്തുടങ്ങിയത്. അടുത്തവര്ഷം ഡിസംബറോടെ രാജ്യം മുഴുവനും 5ജി സേവനം ലഭ്യമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. 5ജി സേവനം ലഭ്യമാക്കാനായി കൊച്ചിയിലെ 130 ലേറെ ടവറുകള് ജിയോ നവീകരിച്ചുവെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. 5ജി സേവനത്തിനായി പ്രത്യേക പ്ലാനുകളൊന്നും ജിയോ പുറത്തിറക്കിയിട്ടില്ല.
സിം മാറേണ്ട
നിലവലെ ജിയോ ഉപഭോക്താക്കള് 5ജി സേവനം ലഭിക്കാന് സിം കാര്ഡും മാറേണ്ടതില്ല. കയ്യിലിരിക്കുന്ന ഫോണ് 5ജി സപ്പോര്ട്ട് ചെയ്യുന്നതായിരിക്കണം. ജിയോ 5ജി വെല്കം ഓഫറിലൂടെ സേവനം ലഭ്യമാകും. ഇതിനായി പോസ്റ്റ്പെയിഡ് കണക്ഷനോ, 239 രൂപയ്ക്കോ അതിനു മുകളിലോ റീച്ചാര്ജ് ചെയ്യുകയോ വേണം.
5ജി ലഭിക്കാന്
ഇത്രയുമുള്ളവര്ക്ക് മൈജിയോ ആപ്ലിക്കേഷനില് കയറുമ്പോള് ജിയോ വെല്ക്കം ഓഫര് എന്നൊരു ഓപ്ഷന് മുകളിലായി കാണുന്നുണ്ടെങ്കില് 5ജി സേവനം ലഭ്യമാണെന്നര്ത്ഥം. I am ഇന്റേർഡ്സ്ഡ് ബട്ടണ് ക്ലിക്ക് ചെയ്യാം. അടുത്ത സ്ക്രീനില് കാണുന്ന ഡണ് എന്ന ബട്ടണ് കൂടി ക്ലിക്ക് ചെയ്ത് നടപടികള് പൂര്ത്തിയാക്കാം. മൊബൈലിലെ നെറ്റ് വര്ക്ക് മെനുവില് കയറി പ്രിഫേര്ഡ് നെറ്റ് വര്ക്ക് ഓപ്ഷന് 5ജി കൂടി നല്കി കഴിഞ്ഞാല് 5ജി സേവനം ലഭ്യമാകുന്ന പ്രദേശമാണെങ്കില് സേവനം ലഭ്യമായിത്തുടങ്ങും.
