ജിയോ പ്ലസ്, നാലംഗ കുടുംബത്തിന് മാസച്ചെലവ് 696 രൂപ

പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് കൂടുതൽ ഉപയോഗ പ്രദമാകുന്ന സേവനങ്ങൾ നൽകുകയെന്നതാണ് ജിയോ പ്ലസ് അവതരിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്ന് റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് എം അംബാനി പറഞ്ഞു.

Update: 2023-03-15 10:34 GMT


രാജ്യത്തെ വലിയ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ അവരുടെ പുതിയ പോസ്റ്റ്‌പെയ്ഡ് ഫാമിലി പ്ലാനായ 'ജിയോ പ്ലസ്' അവതരിപ്പിച്ചു. പുതിയ പ്ലാനില്‍ നാലംഗമുള്ള കുടുംബത്തിന് ഒരു മാസത്തേയ്്ക്കുള്ള ചാര്‍ജ് 696 രൂപയാണ.് നാല് പോസ്റ്റ് പേയ്ഡ് കണക്ഷനുകള്‍ക്കാണ് മാസം ഇത്രയും തുക വരുന്നത്. ആദ്യ ഒരു മാസം ഇത്തരം പ്ലാനുകള്‍ സൗജന്യമായിരിക്കും.


399 രൂപയ്ക്കാണ് ഫാമിലി പ്ലാന്‍ തുടങ്ങുന്നത്. പ്ലാനില്‍ ഒരു കുടുംബത്തിന് മൂന്ന് ആഡ്-ഓണ്‍ കണക്ഷനുകള്‍ വരെ വാഗ്ദാനം ചെയ്യുന്നു. 75 ജി ബി ഡാറ്റ പാക്കാണ് പ്ലാനിലുള്ളത്. ഇതിനു പുറമെ ഒരു സിമ്മിന് 99 രൂപ നിരക്കില്‍ അധിക 3 ആഡ്-ഓണ്‍ കണക്ഷനുകള്‍ കൂടി ലഭ്യമാകും. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് ആകെ വരുന്ന മാസബില്ല് (399+99*3) 696 രൂപയായിരിക്കും. ഇതനുസരിച്ച് ഒരു കൂടുംബംഗത്തിന് സിമ്മൊന്നിന് 174 രൂപയില്‍ ഡാറ്റാ ആവശ്യം നിറവേറ്റാം.

100 ജി ബി ഡാറ്റയാണ് ഈ പ്ലാനില്‍ നല്‍കുന്നത്. നിലവില്‍ ജിയോ അവരുടെ 5G സേവനങ്ങള്‍ 331 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്


Tags:    

Similar News