കേരളത്തിൽ സർവ്വീസ് ചാർജില്ല, സിസിപിഎ യുടെ ഉത്തരവിന് ഇവിടെ പ്രസക്തിയില്ല
കേരളത്തിലെ ഹോട്ടലുകളിൽ ഒരിടത്തും സർവ്വീസ് ചാർജ്ജ് ഈടാക്കാറില്ലെന്ന് കേരളാ ഹോട്ടൽ ആൻറ് റസ്റ്റോറൻറസ് അസ്സോസിയേഷൻ പ്രസിഡൻറ് ജി ജയപാൽ പറഞ്ഞു. ഉപഭോക്തൃ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍, റസ്റ്റോറന്റുകളും ഹോട്ടലുകളും ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ചേര്‍ക്കുന്നത് വിലക്കികൊണ്ടുള്ള കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (Central Consumer Protection Authority) യുടെ ഉത്തരവിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ ഹോട്ടൽ ആൻറ് റസ്റ്റോറൻറസ് അസ്സോസിയേഷൻ ഈ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ജയപാൽ പറഞ്ഞു. “കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷണ നിരക്കിനും […]
കേരളത്തിലെ ഹോട്ടലുകളിൽ ഒരിടത്തും സർവ്വീസ് ചാർജ്ജ് ഈടാക്കാറില്ലെന്ന് കേരളാ ഹോട്ടൽ ആൻറ് റസ്റ്റോറൻറസ് അസ്സോസിയേഷൻ പ്രസിഡൻറ് ജി ജയപാൽ പറഞ്ഞു.
ഉപഭോക്തൃ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍, റസ്റ്റോറന്റുകളും
ഹോട്ടലുകളും ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബില്ലില്‍ സര്‍വീസ്
ചാര്‍ജ് ചേര്‍ക്കുന്നത് വിലക്കികൊണ്ടുള്ള കേന്ദ്ര ഉപഭോക്തൃ സംരക്ഷണ
അതോറിറ്റി (Central Consumer Protection Authority) യുടെ ഉത്തരവിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ ഹോട്ടൽ ആൻറ് റസ്റ്റോറൻറസ് അസ്സോസിയേഷൻ ഈ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ജയപാൽ പറഞ്ഞു.
“കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷണ നിരക്കിനും ജിഎസ്ടിക്കും
പുറമെ സർവ്വീസ് ചാർജ്ജ് ഈടാക്കാറില്ല. ഇതേവരെ കേരളത്തിൽ നിന്ന്
ഇത്തരത്തിലൊരു ആരോപണം ഉണ്ടായിട്ടില്ല. ഭക്ഷണത്തിന് ടിപ്പ്
നൽകുന്നത് ഉപഭോക്തക്കളുടെ വിവേചനാധികാരമാണ്. അതിന്
ആരേയും നിർബന്ധിക്കാൻ കഴിയില്ല. അതിൽ ഹോട്ടൽ ഉടമകൾ
ഇടപെടാറില്ല. ഈ ഉത്തരവ് കേരളത്തിലെ ഹോട്ടലുകളെ യാതൊരു
തരത്തിലും ബാധിക്കില്ല,” ജയപാൽ പറഞ്ഞു.
സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ നിര്‍ബന്ധപൂര്‍വം പണം ഈടാക്കിയാല്‍
ജില്ലാ കലക്ടര്‍ക്കോ ദേശീയ ഉപഭോക്തൃ ഹെല്‍പ്‌ലൈനിലോ പരാതി
നല്‍കാമെന്ന് ഉത്തപവിൽ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വീസ് ചാര്‍ജ്
ഈടാക്കുന്നതുമായി ബന്ധപ്പെട്ട് അന്യായമായ വ്യാപാര സമ്പ്രദായങ്ങളും
ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനവും തടയുന്നതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സിസിപിഎ പുറപ്പെടുവിച്ചിട്ടുണ്ട്.
ഭക്ഷണ ബില്ലില്‍ 10 ശതമാനം സര്‍വീസ് ചാര്‍ജ് റെസ്റ്റോറന്റുകളും
ഹോട്ടലുകളും ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് സിസിപിഎ
ഉത്തരവ് പുറപ്പെടുവിച്ചത്. സർവ്വീസ് ചാർജ്ജ് നിയമവിരുദ്ധമാണെന്ന്
ജയപാൽ പറഞ്ഞു.
“കേരളത്തിൽ ഏതെങ്കിലും ഹോട്ടലിൽ സർവ്വീസ് ചാർജ് ഈടാക്കുന്നുവെങ്കിൽ കേരളാ ഹോട്ടൽ ആൻറ് റസ്റ്റോറൻറസ് അസ്സോസിയേഷനുമായി ബന്ധപ്പെടാവുന്നതാണ്. ഇത് പൂർണ്ണമായും നിയമവിരുദ്ധമാണ്. ഉപഭോക്താവിൻറെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന ഒരു നടപടിയോടും അസ്സോസിയേഷന് യോജിപ്പില്ല,” അദ്ദേഹം പറഞ്ഞു.
ഹോട്ടല്‍ നല്‍കുന്ന സേവനങ്ങള്‍ക്കപ്പുറം ആതിഥേയത്വത്തിന്
ഉപഭോക്താവ് ടിപ് നല്‍കണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ
വിവേചനാധികാരമാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരവും
സര്‍വീസും വിലയിരുത്തി ടിപ് നല്‍കണോ വേണ്ടയോ എന്ന്
ഉപഭോക്താവിന് തീരുമാനിക്കാം. സര്‍വീസ് ചാര്‍ജിന്റെ പേരില്‍
ഹോട്ടലില്‍ പ്രവേശനം നിയന്ത്രിക്കുന്നതു ചട്ടലംഘനമാണ്.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഒരു ഹോട്ടലോ റെസ്റ്റോറന്റോ സര്‍വീസ്
ചാര്‍ജ് ഈടാക്കുന്നതായി കണ്ടെത്തുകയാണെങ്കില്‍, ബില്‍ തുകയില്‍
നിന്ന് അത് നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട സ്ഥാപനത്തോട് ഉപഭോക്താവിന്
ആവശ്യപ്പെടാം. സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ സര്‍വീസ് ചാര്‍ജ്
ബില്ലില്‍നിന്ന് ഒഴിവാക്കാന്‍ ജീവനക്കാരോട് ഉപഭോക്താവിന്
ആവശ്യപ്പെടാം. അല്ലെങ്കില്‍ 1915 എന്ന ദേശീയ ഉപഭോക്തൃ ഹെല്‍പ്ലൈന്‍ നമ്പറിലോ മൊബൈല്‍ ആപ് വഴിയോ (National Consumer Helpline) www.edaakhil.nic.in എന്ന വെബ്‌സൈറ്റ് വഴിയോ പരാതിപ്പെടാം.
ഇമെയിലായി പരാതി നല്‍കാന്‍: com-ccpa@nic.in. എന്ന് ഇമെയില്‍ ഐഡി
ഉപയോഗിക്കാം. ആവശ്യമെങ്കില്‍ ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കാം.
