കൊട്ടക്ക് സെക്യൂരിറ്റീസും, ഷെയര്‍വെല്‍ത്തും കൈകോർക്കുന്നു

കേരളത്തിലെ മുന്‍നിര ഓഹരി ഇടപാട് സ്ഥാപനങ്ങളിലൊന്നായ ഷെയര്‍വെല്‍ത്ത് സെക്ക്യരിറ്റീസും  കൊട്ടക്ക് സെക്യൂരിറ്റീസും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയിലെത്തി . തൃശ്ശൂര്‍ ആസ്ഥാനമായുള്ള ഷെയര്‍വെല്‍ത്തിന്റെ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള 40,000-ലധികം നിക്ഷേപകര്‍ക്കും, ഇടപാടുകാര്‍ക്കും കോട്ടക്കിന്റെ സേവനങ്ങള്‍ ലഭ്യമാവുന്നതിന് സഖ്യത്തിലൂടെ  വഴിയൊരുങ്ങും. "ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ 40,000-ലധികം നിക്ഷേപര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനുള്ള അവസരം സഖ്യത്തിലൂടെ കൈവന്നതില്‍ ഞങ്ങള്‍ അത്യന്തം സന്തുഷ്ടരാണ്. സാധ്യമായ ഏറ്റവും മികച്ച സേവനം തടസ്സങ്ങളൊന്നുമില്ലാതെ എല്ലാ ഇടപാടുകാര്‍ക്കും ലഭ്യമാക്കുന്നതാണ്. ഞങ്ങളുടെ ഗവേഷണപരമായ […]

Update: 2022-07-27 04:43 GMT

കേരളത്തിലെ മുന്‍നിര ഓഹരി ഇടപാട് സ്ഥാപനങ്ങളിലൊന്നായ ഷെയര്‍വെല്‍ത്ത് സെക്ക്യരിറ്റീസും കൊട്ടക്ക് സെക്യൂരിറ്റീസും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയിലെത്തി . തൃശ്ശൂര്‍ ആസ്ഥാനമായുള്ള ഷെയര്‍വെല്‍ത്തിന്റെ കേരളം,
തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള 40,000-ലധികം നിക്ഷേപകര്‍ക്കും, ഇടപാടുകാര്‍ക്കും കോട്ടക്കിന്റെ സേവനങ്ങള്‍ ലഭ്യമാവുന്നതിന് സഖ്യത്തിലൂടെ വഴിയൊരുങ്ങും.

"ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ 40,000-ലധികം നിക്ഷേപര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനുള്ള അവസരം സഖ്യത്തിലൂടെ കൈവന്നതില്‍ ഞങ്ങള്‍ അത്യന്തം സന്തുഷ്ടരാണ്. സാധ്യമായ ഏറ്റവും മികച്ച സേവനം തടസ്സങ്ങളൊന്നുമില്ലാതെ എല്ലാ ഇടപാടുകാര്‍ക്കും ലഭ്യമാക്കുന്നതാണ്. ഞങ്ങളുടെ ഗവേഷണപരമായ ഉള്‍ക്കാഴ്ചകളും, വിവിധങ്ങളായ ഫീച്ചറുകള്‍ അടങ്ങിയ ട്രേഡിംഗ് ആപ്പും ഓഹരി കമ്പോളത്തിലെ നിക്ഷേപകരുടെ യാത്രയെ കൂടുതല്‍ ശക്തിപ്പെടുത്താനും, ഇടപാടുകളുടെ വേഗത വര്‍ദ്ധിപ്പിക്കാനും ഉപകരിക്കും" കോട്ടക്ക് സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയരക്ടറും, സിഇിഒ-യുമായ ജയ്ദീപ് ഹന്‍സ്‌രാജ് പറഞ്ഞു.

"നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കും സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ വൈവിധ്യങ്ങളായ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് കൊട്ടക്കുമായുളള സഖ്യം സഹായിക്കും. ഷെയര്‍വെല്‍ത്തിന്റെ ഇന്ത്യയിലും, വിദേശത്തുമുള്ള ഇടപാടുകാരുടെ സമ്പത്ത് സമ്പാദനത്തിനായി ഏറ്റവും മികച്ച നിലയില്‍ സേവനം കാഴ്ചവെക്കാനും, ഇരുസ്ഥാപനങ്ങളിലും
ഉള്‍പ്പെട്ട എല്ലാവര്‍ക്കും വിജയകരമായ നിലയില്‍ പ്രവര്‍ത്തിക്കാനും ഈ സഖ്യം ഉപകരിക്കും," ഷെയര്‍വെല്‍ത്തിന്റെ മാനേജിംഗ് ഡയറക്ടറും, സിഇഒയുമായ രാമകൃഷ്ണന്‍ ടിബി പറഞ്ഞു.

Tags:    

Similar News