വരുമാനം കുറഞ്ഞു; മണപ്പുറത്തിൻറെ അറ്റാദായത്തില്‍ 35% ഇടിവ്
ഡെല്‍ഹി: പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞതിനാല്‍ ജൂണ്‍ പാദത്തില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ അറ്റാദായത്തില്‍ 35 ശതമാനത്തിലധികം ഇടിവോടെ 282 കോടി രൂപ രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 437 കോടി രൂപ അറ്റാദായം കമ്പനി നേടിയിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 1,563 കോടിയില്‍ നിന്ന് അവലോകന പാദത്തില്‍ 4 ശതമാനം കുറഞ്ഞ് 1,502 കോടി രൂപയായി. എന്നിരുന്നാലും, 2022 ജൂണ്‍ 30 വരെ […]
ഡെല്‍ഹി: പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞതിനാല്‍ ജൂണ്‍ പാദത്തില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ അറ്റാദായത്തില്‍ 35 ശതമാനത്തിലധികം ഇടിവോടെ 282 കോടി രൂപ രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 437 കോടി രൂപ അറ്റാദായം കമ്പനി നേടിയിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 1,563 കോടിയില്‍ നിന്ന് അവലോകന പാദത്തില്‍ 4 ശതമാനം കുറഞ്ഞ് 1,502 കോടി രൂപയായി.
എന്നിരുന്നാലും, 2022 ജൂണ്‍ 30 വരെ കമ്പനിയുടെ കൈകാര്യ ആസ്തി (എയുഎം) 24 ശതമാനം വര്‍ധിച്ച് 30,759.52 കോടി രൂപയായി. ഓഹരി ഒന്നിന് 0.75 രൂപ ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു. മുന്‍ പാദത്തില്‍ തങ്ങള്‍ പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, തങ്ങളുടെ ചെലവ് നല്ല രീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്തുവെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു.