33 സംരംഭകര്‍ക്ക് എംപിഇഡിഎ കയറ്റുമതി പുരസ്കാരം

 സമുദ്രോത്പന്ന ഉത്പാദനത്തിലും കയറ്റുമതിയിലുമുള്ള മികച്ച പ്രകടനത്തിനുള്ള സമുദ്രോത്പന്ന വികസന കയറ്റുമതി അതോറിറ്റിയുടെ (എംപിഇഡിഎ) 2019-20, 2020-21 ലെ കയറ്റുമതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഏഴ് വിഭാഗത്തിലായി 33 ഉത്പാദകര്‍ക്കും കയറ്റുമതിക്കാര്‍ക്കുമാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്. എംപിഇഡിഎയുടെ അമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി ബുധനാഴ്ച കൊച്ചിയി നടന്ന ചടങ്ങിൽ  പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഹൈബി ഈഡന്‍ എം പി, എംപിഇഡിഎ ചെയര്‍മാന്‍ ഡി വി സ്വാമി, എംപിഇഡിഎ മുന്‍ മേധാവികളായ ടികെഎ നായര്‍, കെ ബി പിള്ള, ലീന നായര്‍, കെഎസ്ഐഡിസി […]

Update: 2022-08-25 23:45 GMT
സമുദ്രോത്പന്ന ഉത്പാദനത്തിലും കയറ്റുമതിയിലുമുള്ള മികച്ച പ്രകടനത്തിനുള്ള സമുദ്രോത്പന്ന വികസന കയറ്റുമതി അതോറിറ്റിയുടെ (എംപിഇഡിഎ) 2019-20, 2020-21 ലെ കയറ്റുമതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഏഴ് വിഭാഗത്തിലായി 33 ഉത്പാദകര്‍ക്കും കയറ്റുമതിക്കാര്‍ക്കുമാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്. എംപിഇഡിഎയുടെ അമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി ബുധനാഴ്ച കൊച്ചിയി നടന്ന ചടങ്ങിൽ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
ഹൈബി ഈഡന്‍ എം പി, എംപിഇഡിഎ ചെയര്‍മാന്‍ ഡി വി സ്വാമി, എംപിഇഡിഎ മുന്‍ മേധാവികളായ ടികെഎ നായര്‍, കെ ബി പിള്ള, ലീന നായര്‍, കെഎസ്ഐഡിസി ചെയര്‍മാന്‍ മുന്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്‍റണി, അഡി. ചീഫ് സെക്രട്ടറിയും എംപിഇഡിഎ മുന്‍ ചെയര്‍മാനുമായ എ ജയതിലക്, സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ജഗദീഷ് ഫൊഫാന്‍ഡി, എംപിഇഡിഎ ഡയറക്ടര്‍ ഡോ. എം കാര്‍ത്തികേയന്‍, സെക്രട്ടറി കെ എസ് പ്രദീപ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
Tags:    

Similar News