കെഎസ്ഐഡിസി സ്റ്റാർട്ട് അപ്പ് കോൺക്ലേവ് 28ന് 

തിരുവനന്തപുരം: കെ.എസ്.ഐ.ഡി.സി സ്റ്റാര്‍‌‍ട്ടപ്പ്കോണ്‍ക്ലേവ് 28ന് രാവിലെ പത്തിന് ഹോട്ടല്‍ റെസിഡന്‍സി ടവറില്‍ വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കെഎസ്ഐഡിസിയുടെ സ്റ്റാര്‍ട്ടപ് സാമ്പത്തിക പദ്ധതിയില്‍ വായ്പയെടുത്തിട്ടുള്ളതും വിജയകരമായി പ്രവർത്തിക്കുന്നതും വായ്പയ്ക്ക് അപേക്ഷിക്കുന്നതിനായി ചർച്ചകൾ നടത്തിയിട്ടുള്ളതുമായ കമ്പനികളുടെ സംഗമമാണ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്. സഹായം ലഭിച്ച കമ്പനികളിൽ കൂടുതൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന ആറ് കമ്പനികൾക്കുള്ള അച്ചീവ്‌മെന്റ് അവാർഡും ഈ വർഷം വായ്പ അനുവദിച്ചിട്ടുള്ള ഏഴു കമ്പനികൾക്കുള്ള അനുമതിപത്രവും പരിപാടിയില്‍ മന്ത്രി രാജീവ് വിതരണം ചെയ്യും. വിജയകരമായി പ്രവർത്തിച്ചുവരുന്ന സംരംഭകരുടെ അനുഭവങ്ങൾ പുതിയ സംരംഭകരുമായി പങ്കുവയ്ക്കുന്ന സെഷനും കോണ്‍ക്ലേവില്‍ ഉണ്ടാകും. പദ്ധതിക്കു തുടക്കമിട്ട 2014 മുതൽ ഇതിനോടകം 126 സ്റ്റാർട്ട് അപ്പുകൾക്ക് കെഎസ്ഐഡിസി സാമ്പത്തിക സഹായം അനുവദിക്കുകയും അതിൽ 89 സ്റ്റാർട്ട് അപ്പുകൾ അനുവദിച്ച തുക പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഐ.ടി. അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്ക് പുറമെ ആരോഗ്യ പരിരക്ഷ, കൃഷി, വെബ് ഡെവലപ്‌മെന്റ്, ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകൾ, എൻജിനീയറിങ്, ആയുർവേദ, ഫിനാൻഷ്യൽ സേവനങ്ങള്‍, മീഡിയ, പരസ്യം, വിദ്യാഭ്യാസ സേവനങ്ങൾ, ഭക്ഷ്യ സംസ്‌കരണ, മാനവ വിഭവ പരിശീലനങ്ങള്‍, ബയോടെക്‌നോളജി, പ്രതിരോധസാങ്കേതികവിദ്യ മുതലായ മേഖലയിലെ സ്റ്റാർട്ടപ്പുകൾ  ഈ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവയില്‍ ചിലത് പ്രാരംഭഘട്ടത്തിലും ചിലതു വളർച്ചാഘട്ടത്തിലുമാണ്. ഇതിലൂടെ 1500ൽപരം തൊഴിലവസരങ്ങൾ സംസ്ഥാനത്തു സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. പ്രാഥമിക മൂലധന സഹായമായി സംരംഭം തുടങ്ങുന്നതിനാവശ്യമായ മൊത്തം തുകയുടെ തൊണ്ണൂറു ശതമാനമോ അല്ലെങ്കിൽ ഇരുപത്തഞ്ചു ലക്ഷം രൂപയോ ആണ് റിസര്‍വ് ബാങ്ക് നിരക്കായ 5.65 ശതമാനം  പലിശയ്ക്ക് വായ്പയായി നൽകി വരുന്നത്. മൂന്നു വർഷമാണ് വായ്പ തിരിച്ചടവ് കാലാവധി. തങ്ങളുടെ ഉൽപ്പന്നമോ സേവനമോ വിജയകരമായി വികസിപ്പിക്കുകയും വാണിജ്യവത്ക്കരിക്കുകയും ചെയ്ത സ്റ്റാർട്ടപ്പുകൾക്ക് എഴു ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപവരെ മൂന്നു വർഷത്തേക്ക് വായ്പ നൽകുന്ന സ്‌കെയിൽ അപ്പ് സപ്പോർട്ട് പദ്ധതിയും കെ.എസ്.ഐ.ഡി.സി. നടപ്പിലാക്കിവരുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ പരസ്പരധാരണ പ്രകാരം കമ്പനിയിലെ കെഎസ്ഐഡിസിയുടെ ഓഹരി നിക്ഷേപമായി ഈ വായ്പകള്‍ മാറ്റുന്നതിനുള്ള സൗകര്യവുമുണ്ട്.

Update: 2022-09-27 05:19 GMT

തിരുവനന്തപുരം: കെ.എസ്.ഐ.ഡി.സി സ്റ്റാര്‍‌‍ട്ടപ്പ്കോണ്‍ക്ലേവ് 28ന് രാവിലെ പത്തിന് ഹോട്ടല്‍ റെസിഡന്‍സി ടവറില്‍ വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കെഎസ്ഐഡിസിയുടെ സ്റ്റാര്‍ട്ടപ് സാമ്പത്തിക പദ്ധതിയില്‍ വായ്പയെടുത്തിട്ടുള്ളതും വിജയകരമായി പ്രവർത്തിക്കുന്നതും വായ്പയ്ക്ക് അപേക്ഷിക്കുന്നതിനായി ചർച്ചകൾ നടത്തിയിട്ടുള്ളതുമായ കമ്പനികളുടെ സംഗമമാണ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്. സഹായം ലഭിച്ച കമ്പനികളിൽ കൂടുതൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന ആറ് കമ്പനികൾക്കുള്ള അച്ചീവ്‌മെന്റ് അവാർഡും ഈ വർഷം വായ്പ അനുവദിച്ചിട്ടുള്ള ഏഴു കമ്പനികൾക്കുള്ള അനുമതിപത്രവും പരിപാടിയില്‍ മന്ത്രി രാജീവ് വിതരണം ചെയ്യും. വിജയകരമായി പ്രവർത്തിച്ചുവരുന്ന സംരംഭകരുടെ അനുഭവങ്ങൾ പുതിയ സംരംഭകരുമായി പങ്കുവയ്ക്കുന്ന സെഷനും കോണ്‍ക്ലേവില്‍ ഉണ്ടാകും.

പദ്ധതിക്കു തുടക്കമിട്ട 2014 മുതൽ ഇതിനോടകം 126 സ്റ്റാർട്ട് അപ്പുകൾക്ക് കെഎസ്ഐഡിസി സാമ്പത്തിക സഹായം അനുവദിക്കുകയും അതിൽ 89 സ്റ്റാർട്ട് അപ്പുകൾ അനുവദിച്ച തുക പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഐ.ടി. അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്ക് പുറമെ ആരോഗ്യ പരിരക്ഷ, കൃഷി, വെബ് ഡെവലപ്‌മെന്റ്, ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകൾ, എൻജിനീയറിങ്, ആയുർവേദ, ഫിനാൻഷ്യൽ സേവനങ്ങള്‍, മീഡിയ, പരസ്യം, വിദ്യാഭ്യാസ സേവനങ്ങൾ, ഭക്ഷ്യ സംസ്‌കരണ, മാനവ വിഭവ പരിശീലനങ്ങള്‍, ബയോടെക്‌നോളജി, പ്രതിരോധസാങ്കേതികവിദ്യ മുതലായ മേഖലയിലെ സ്റ്റാർട്ടപ്പുകൾ ഈ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവയില്‍ ചിലത് പ്രാരംഭഘട്ടത്തിലും ചിലതു വളർച്ചാഘട്ടത്തിലുമാണ്. ഇതിലൂടെ 1500ൽപരം തൊഴിലവസരങ്ങൾ സംസ്ഥാനത്തു സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

പ്രാഥമിക മൂലധന സഹായമായി സംരംഭം തുടങ്ങുന്നതിനാവശ്യമായ മൊത്തം തുകയുടെ തൊണ്ണൂറു ശതമാനമോ അല്ലെങ്കിൽ ഇരുപത്തഞ്ചു ലക്ഷം രൂപയോ ആണ് റിസര്‍വ് ബാങ്ക് നിരക്കായ 5.65 ശതമാനം പലിശയ്ക്ക് വായ്പയായി നൽകി വരുന്നത്. മൂന്നു വർഷമാണ് വായ്പ തിരിച്ചടവ് കാലാവധി. തങ്ങളുടെ ഉൽപ്പന്നമോ സേവനമോ വിജയകരമായി വികസിപ്പിക്കുകയും വാണിജ്യവത്ക്കരിക്കുകയും ചെയ്ത സ്റ്റാർട്ടപ്പുകൾക്ക് എഴു ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപവരെ മൂന്നു വർഷത്തേക്ക് വായ്പ നൽകുന്ന സ്‌കെയിൽ അപ്പ് സപ്പോർട്ട് പദ്ധതിയും കെ.എസ്.ഐ.ഡി.സി. നടപ്പിലാക്കിവരുന്നുണ്ട്.

ഒരു വർഷത്തിനുള്ളിൽ പരസ്പരധാരണ പ്രകാരം കമ്പനിയിലെ കെഎസ്ഐഡിസിയുടെ ഓഹരി നിക്ഷേപമായി ഈ വായ്പകള്‍ മാറ്റുന്നതിനുള്ള സൗകര്യവുമുണ്ട്.

Tags:    

Similar News