വിപണിയില്‍ 30.88 ലക്ഷം കോടി രൂപ; നോട്ട് നിരോധനത്തിനുശേഷമുള്ള റെക്കോഡ്
ഡെല്‍ഹി: 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തിനുശേഷം ആറ് വര്‍ഷമാകുമ്പോള്‍ പൊതു ജനങ്ങളുടെ കയ്യിലുള്ള പണം ഒക്ടോബര്‍ 21 ന് 30.88 ലക്ഷം കോടി രൂപയായതായി കണക്കുകള്‍. 2016 നവംബര്‍ നാലിന് ആളുകളുടെ കയ്യിലുണ്ടായിരുന്ന പണത്തേക്കാളും 71.84 ശതമാനം ഉയര്‍ന്നതാണ് ഇത്. പ്രധാന മന്ത്രിയുടെ പെട്ടന്നുള്ള നോട്ട് നിരോധന തീരുമാനത്തെ വിദഗ്ധരെല്ലാം ഏറെ വിമര്‍ശിച്ചിരുന്നു. 2016 നവംബര്‍ നാലിന് വിപണിയിലുള്ള കറന്‍സി 17.7 ലക്ഷം കോടി രൂപയായിരുന്നു. കറന്‍സി എന്നു പറയുന്നത് ആളുകള്‍ പണമിടപാടുകള്‍, വ്യാപാരം, […]
ഡെല്‍ഹി: 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തിനുശേഷം ആറ് വര്‍ഷമാകുമ്പോള്‍ പൊതു ജനങ്ങളുടെ കയ്യിലുള്ള പണം ഒക്ടോബര്‍ 21 ന് 30.88 ലക്ഷം കോടി രൂപയായതായി കണക്കുകള്‍. 2016 നവംബര്‍ നാലിന് ആളുകളുടെ കയ്യിലുണ്ടായിരുന്ന പണത്തേക്കാളും 71.84 ശതമാനം ഉയര്‍ന്നതാണ് ഇത്.
പ്രധാന മന്ത്രിയുടെ പെട്ടന്നുള്ള നോട്ട് നിരോധന തീരുമാനത്തെ വിദഗ്ധരെല്ലാം ഏറെ വിമര്‍ശിച്ചിരുന്നു.
2016 നവംബര്‍ നാലിന് വിപണിയിലുള്ള കറന്‍സി 17.7 ലക്ഷം കോടി രൂപയായിരുന്നു. കറന്‍സി എന്നു പറയുന്നത് ആളുകള്‍ പണമിടപാടുകള്‍, വ്യാപാരം, സാധനങ്ങളും, സേവനങ്ങളും വാങ്ങല്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന നോട്ടുകള്‍, നാണയങ്ങള്‍ എന്നിവയെയാണ്. ബാങ്കുകളിലുള്ള പണം കിഴിച്ചിട്ടാണ് ഇത് കണക്കാക്കുന്നത്.
പലതരത്തിലുള്ള ഡിജിറ്റല്‍ പേമെന്റ് രീതികള്‍ ആളുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പണത്തിന്റെ ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സ്പര്‍ശനം ഒഴിവാക്കി, ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചിരുന്നു.
2019 ലെ ആര്‍ബിഐയുടെ ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ചുള്ള പഠനത്തില്‍, നോട്ട് നിരോധനത്തിനുശേഷം ഡിജിറ്റല്‍ ഇടപാടുകളില്‍ ഗണ്യമായ വര്‍ധനവുണ്ടായിയെന്നും, രാജ്യത്തിന്റെ ജിഡിപി അനുപാതം കാലങ്ങളായി വളരെ താഴെയാണെന്നും വ്യക്തമാക്കിയിരുന്നു.
എസ്ബിഐയിലെ സാമ്പത്തിക വിദഗ്ധരുടെ സമീപകാലത്തെ റിപ്പോര്‍ട്ടില്‍ ദീപാവലിയുടെ ആഴ്ച്ചയില്‍ വിപണിയിലുള്ള കറന്‍സികള്‍ 7,600 കോടി രൂപ കുറഞ്ഞിരുന്നു. രണ്ട് ദശാബ്ദങ്ങള്‍ക്കിടയിലുള്ള ഏറ്റവും വലിയ കുറവാണിതെന്നും വ്യക്തമാക്കുന്നു.
