ഏയ്‌റോഫ്‌ളെക്‌സ് ഇഷ്യുവിന 97.07 ഇരട്ടി അപേക്ഷകള്‍

Update: 2023-08-24 12:08 GMT

ഏയ്‌റോഫ്‌ളെക്‌സ് ഇന്‍ഡസ്ട്രീസ് പബ്‌ളിക് ഇഷ്യുവിന് 97.07 ഇരട്ടി അപേക്ഷകള്‍ കിട്ടി. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ ഫ്‌ളെക്‌സിബിള്‍ ഫ്‌ളോ സൊലൂഷന്‍ നിര്‍മിക്കുന്ന കമ്പനി ഇഷ്യുവഴി 340-351 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്. ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 102-108 രൂപയായിരുന്നു.

ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.ആശിഷ് കച്ചോലിയയുടെ പിന്തുണയുള്ള എയറോഫ്‌ളെക്‌സ് ഓഹരികള്‍ സെപ്റ്റംബര്‍ ഒന്നിന് ലിസ്റ്റ് ചെയ്യും.

 വിഷ്ണുപ്രകാശ് ആര്‍ പുംഗ്ലിയയുടെ കന്നി ഇഷ്യുവിന്‌‍റെ ആദ്യദിനം 3.77 ഇരട്ടി അപേക്ഷകള്‍ കിട്ടി. പത്തു രൂപ മുഖവിലയുള്ള 3.12 കോടി ഓഹരി നല്കി 309 കോടി രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യം. റീട്ടെയില്‍ വിഭാഗത്തില്‍ നീക്കിവച്ചിട്ടുള്ള ഓഹരിക്ക് 3.74 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു.  ഇഷ്യു  28-ന്  അവസാനിക്കും.

എസ്എംഇ വിഭാഗത്തില്‍ സഹജ് ഫാഷന്‍സ് കന്നി ഇഷ്യുമായി ഓഗസ്റ്റ് 25-ന് മൂലധന വിപണിയിലെത്തും. ഇഷ്യു 29ന് അവസാനിക്കും. ഓഹരിയൊന്നിന് 30 രൂപയാണ് വില. ഇഷ്യുവഴി 13.96 കോടി രൂപ സ്വരൂപിക്കും. 2011-ല്‍ ആരംഭിച്ച സഹജ് ഫാഷന്‍സ് രാജ്യാന്തര നിലവാരത്തിലുള്ള പരുത്തി തുണിത്തരങ്ങൾ നിര്‍മിക്കുന്നു.

Tags:    

Similar News