മാറ്റമില്ലാതെ റബര്‍വില; കൊപ്രവില വര്‍ദ്ധിച്ചു

അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളകിന് വില കുറഞ്ഞു

Update: 2025-11-04 13:42 GMT

തെളിഞ്ഞ കാലാവസ്ഥയില്‍ ടാപ്പിങ് ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. ചെറുകിട വിപണികളില്‍ ഷീറ്റ്, ലാറ്റക്സ് വരവ് കുറഞ്ഞ അളവിലാണ്. കൊച്ചി, കോട്ടയം വിപണികളില്‍ റബര്‍ വിലയില്‍ മാറ്റമില്ല. ടയര്‍ വ്യവസായികളില്‍ നിന്നും ഡിമാന്റ് മങ്ങിയത് സ്റ്റോക്കിസ്റ്റുകളെ നിരാശരാക്കി. നാലാം ഗ്രേഡ് റബര്‍ 18,400 രൂപയിലും അഞ്ചാം ഗ്രേഡ് 18,100 രൂപയിലും വ്യാപാരം നടന്നു.

വെളിച്ചെണ്ണ വില സ്റ്റെഡി. ചെറുകിട വിപണികളില്‍ മാസാരംഭ ഡിമാന്റ് പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ല. വിദേശ പാചകയെണ്ണകളായ പാം ഓയില്‍ സോയാ ഓയില്‍ തുടങ്ങിയവയ്ക്ക് വെളിച്ചെണ്ണയെ അപേക്ഷിച്ച് അവശ്യക്കാര്‍ കുടുതലാണ്. ഇതിനിടയില്‍ കൊച്ചിയില്‍ കൊപ്ര വില ക്വിന്റലിന് 150 രൂപ വര്‍ദ്ധിച്ച് 22,000 രൂപയായി. പുതിയ സാഹചര്യത്തില്‍ വെളിച്ചെണ്ണ വരും ദിനങ്ങളില്‍ ഒരു ചുവട് കൂടി മുന്നേറാം.

കുരുമുളകിനെ ബാധിച്ച വില ഇടിവ് സ്റ്റോക്കിസ്റ്റുകളെ വില്‍പ്പനക്കാരാക്കി. വിദേശ ചരക്ക് ഇറക്കുമതി നടത്തിയ വ്യവസായികള്‍ ഉല്‍പ്പന്നം വിറ്റുമാറാന്‍ തിടുക്കംകാണിക്കുന്നുണ്ട്. ഇതിനിടയില്‍ ആഭ്യന്തര കറിമസാല വ്യവസായികള്‍ മുളക് സംഭരണം കുറച്ചത് വിപണിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 400 രൂപ ഇടിഞ്ഞ് 68,200 രൂപയായി. 

Tags:    

Similar News