കൊപ്രയും ഏലവും തുണച്ചേക്കും, സാമ്പത്തിക വര്‍ഷാന്ത്യത്തില്‍ വായ്പയില്‍ നട്ടം തിരിഞ്ഞ് കര്‍ഷകര്‍

  • പ്രതികൂല കാലാവസ്ഥയില്‍ റബര്‍ ടാപ്പിങ് സ്തംഭിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ കൊച്ചി, കോട്ടയം വിപണികള്‍ ഷീറ്റ് ക്ഷാമത്തിന്റെ പിടിയിലാണ്

Update: 2023-03-20 11:45 GMT

ഈസ്റ്റും വിഷുവും വെളിച്ചെണ്ണ വിപണിയെ സജീവമാക്കുമെന്ന വിശ്വാസത്തിലാണ് നാളികേര മേഖല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിളവെടുപ്പ് പുരോഗമിച്ചെങ്കിലും തിരക്കിട്ട് പച്ചതേങ്ങയും കൊപ്രയും വിപണിയില്‍ ഇറക്കാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. നോമ്പ് കാലമായതിനാല്‍ ഒരു വിഭാഗം വ്യാപാരികളും രംഗത്ത് നിന്ന് വിട്ടു നില്‍ക്കുന്ന പ്രവണതയാണുള്ളത്. ഇതിനിടയില്‍ കോഴിക്കോട് കൊപ്ര 8750 ലേയ്ക്ക് ഉയര്‍ന്നങ്കിലും കൊച്ചിയില്‍ നിരക്ക് 8400 ലേയ്ക്ക് താഴ്ന്നത് വാങ്ങല്‍ താല്‍പര്യം കുറച്ചു. ഉത്സവവേളയില്‍ പ്രദേശിക തലത്തില്‍ വെളിച്ചെണ്ണ വില്‍പ്പന ചൂടുപിടിക്കുമെന്ന നിഗനമത്തിലാണ് വ്യാപാരികള്‍.

ഏലം വില ഉയര്‍ന്നേക്കും

ഏലം വിളവെടുപ്പ് അവസാനിച്ചതോടെ വില ഇനിയും ഉയരുമെന്ന കണക്ക് കൂട്ടലിലാണ് കര്‍ഷകര്‍. ഇതിനിടയില്‍ ഈസ്റ്റര്‍ ഓര്‍ഡറര്‍ പ്രകാരമുള്ള ഏലക്ക സംഭരണം പുര്‍ത്തിയാക്കി കയറ്റുമതിക്കാര്‍ പലരും പ്രമുഖ ലേല കേന്ദ്രങ്ങളില്‍ നിന്നും പിന്‍വലിയുന്നത് വിലയെ ബാധിക്കുമോയെന്ന ആശങ്കയും സ്റ്റോക്കിസ്റ്റുകള്‍ക്കുണ്ട്. വരള്‍ച്ച രൂക്ഷമായതിനാല്‍ ഹൈറേഞ്ചിലെ കര്‍ഷകര്‍ ജലസേചന സൗകര്യത്തിനായി ടാങ്കര്‍ ലോറിയില്‍ വെളളം സംഭരിച്ച് തോട്ടങ്ങളില്‍ നന തുടങ്ങി. ഉത്പാദന മേഖലയില്‍ നടന്ന ലേലത്തില്‍ ശരാശരി ഇനങ്ങള്‍ 1323 രൂപയിലും മികച്ചയിനങ്ങള്‍ കിലോ 1859 രൂപയിലുമാണ് വില്‍പ്പന നടന്നത്.

കയറ്റുമതിയില്ലാതെ കുരുമുളക്

സാമ്പത്തിക വര്‍ഷാന്ത്യമായതിനാല്‍ ബാങ്ക് വായ്പ്പകളുടെ തിരിച്ചടവിനായി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. കൊച്ചിയില്‍ പിന്നിട്ട വാരം 240 ടണ്‍ കുരുമുളകാണ് വില്‍പ്പനയ്ക്ക് വന്നു. വിദേശ ഓര്‍ഡറുകളുടെ അഭാവം മൂലം കയറ്റുമതിക്കാര്‍ രംഗത്തില്ല. രാജ്യാന്തര വിപണിയില്‍ കുരുമുളക് വില ടണ്ണിന് 6550 ഡോളറാണ്.

പ്രതികൂല കാലാവസ്ഥയില്‍ റബര്‍

പ്രതികൂല കാലാവസ്ഥയില്‍ റബര്‍ ടാപ്പിങ് സ്തംഭിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ കൊച്ചി, കോട്ടയം വിപണികള്‍ ഷീറ്റ് ക്ഷാമത്തിന്റെ പിടിയിലാണ്. ഉത്തരേന്ത്യന്‍ വ്യവസായികളും ടയര്‍ കമ്പനികളും ഷീറ്റിനായി രംഗത്തുണ്ടെങ്കിലും വിലയില്‍ കാര്യമായ മാറ്റമില്ല. ഈസ്റ്റര്‍ അടുത്ത സാഹചര്യത്തില്‍ സ്റ്റോക്കിസ്റ്റുകള്‍ വില്‍പ്പനയ്ക്ക് തിരിയാമെന്ന പ്രതീക്ഷയിലാണ് ടയര്‍ നിര്‍മ്മാതാക്കള്‍ . നാലാം ഗ്രേഡ് റബറിന് കിലോ 144 രൂപയാണ് വില.


Full View

Tags:    

Similar News