സ്വര്‍ണം ഇടിവില്‍: പവന് 80 രൂപ കുറഞ്ഞു

37,520 രൂപയാണ് പവന് ഇന്നത്തെ വില. 24 കാരറ്റ് സ്വര്‍ണം പവന് 40,928 രൂപയാണ് വിപണി വില.

Update: 2022-11-07 06:33 GMT

Todays Gold Price in Kerala 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,520 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,690 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വര്‍ണം പവന് 96 രൂപ കുറഞ്ഞ് 40,928 രൂപയായി. ഗ്രാമിന് 12 രൂപ കുറഞ്ഞ് 5,116 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി ഗ്രാമിന് 66.30 രൂപയും എട്ട് ഗ്രാമിന് 530.40 രൂപയുമാണ് വിപണി വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസ വര്‍ധിച്ച് 82.12ല്‍ എത്തി.

ആഭ്യന്തര വിപണിയിലുണ്ടായ നേരിയ ഉണര്‍വും ക്രൂഡ് വിലയിലെ ഇടിവുമാണ് രൂപയ്ക്ക് നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 82.14 എന്ന നിലയിലായിരുന്നു രൂപ. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ യുഎസ് ഡോളറിനെതിരെ 53 പൈസ വര്‍ധിച്ച് 82.35ല്‍ എത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് വില 1.04 ശതമാനം കുറഞ്ഞ് ബാരലിന് 97.54 യുഎസ് ഡോളറായിട്ടുണ്ട്.

മികച്ച തുടക്കവുമായി വിപണി

ആഗോള വിപണിയിലെ പ്രവണതകളും, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ നേട്ടത്തിന്റെയും പിന്‍ബലത്തില്‍ ആദ്യഘട്ട വ്യാപാരത്തില്‍ വിപണിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. സെന്‍സെക്സ് 362.24 പോയിന്റ് ഉയര്‍ന്ന് 61,312.60 ലും, നിഫ്റ്റി 104.55 പോയിന്റ് നേട്ടത്തോടെ 8,221.70 ലും എത്തി. എസ്ബിഐ ഓഹരികളാണ് നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നില്‍. ഈ ഓഹരികള്‍ 4.38 ശതമാനം ഉയര്‍ന്നു.

നെസ്ലേ ഇന്ത്യ, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, എല്‍ ആന്‍ഡ് ടി, ടെക് മഹീന്ദ്ര എന്നീ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ടൈറ്റന്‍, ഡോ റെഡ്ഡീസ്, ബജാജ് ഫിന്‍സെര്‍വ് എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്. വെള്ളിയാഴ്ച്ച സെന്‍സെക്സ് 113.95 പോയിന്റ് ഉയര്‍ന്ന് 60,950.36 ലും, നിഫ്റ്റി 64.45 പോയിന്റ് നേട്ടത്തോടെ 18,117.5 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


Tags:    

Similar News