സ്വര്‍ണത്തിനിന്നും തളര്‍ച്ച: പവന് 80 രൂപ കുറഞ്ഞു

ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,440 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Update: 2022-11-08 09:07 GMT

gold price in kerala and gold market price 

സ്വര്‍ണത്തിനിന്നും തളര്‍ച്ച: പവന് 80 രൂപ കുറഞ്ഞുകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,440 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 37,520 രൂപയിലെത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 40,840 രൂപയിലെത്തി. ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,105 രൂപയായിട്ടുണ്ട്.

ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 81.95ല്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസ വര്‍ധിച്ച് 82.12ല്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞ നാലിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണവില എത്തിയത്. അന്ന് 36,880 രൂപയായിരുന്നു പവന്റെ വില.

Tags:    

Similar News