ഇടിവില്‍ നിന്നുയര്‍ന്ന് സ്വര്‍ണം: പവന് 440 രൂപ കൂടി

ഇന്ന് പവന് 440 രൂപ വര്‍ധിച്ച് 37,880 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4,735 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Update: 2022-11-09 05:36 GMT

daily gold rate kerala        

കൊച്ചി: തുടര്‍ച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 440 രൂപ വര്‍ധിച്ച് 37,880 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4,735 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 37,440 രൂപയിലെത്തിയിരുന്നു.

ഇന്ന് വെള്ളി വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 0.70 രൂപ വര്‍ധിച്ച് 67.40 രൂപയായി. എട്ട് ഗ്രാമിന് 5.60 രൂപ വര്‍ധിച്ച് 539.20 രൂപയായി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 81.51ല്‍ എത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 94.98 ഡോളറായി.ഇടിവില്‍ നിന്നുയര്‍ന്ന് സ്വര്‍ണം: പവന് 440 രൂപ കൂടി

Tags:    

Similar News