സ്വര്‍ണ വില കുറഞ്ഞു, പവന് 112 രൂപ
ആഗോള രംഗത്തെ പ്രതിസന്ധിയെ തുടർന്ന് സ്വർണവില ഉയരുന്നുണ്ടെങ്കിലും ക്രമാതീതമായി ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് ഇന്ന് പവന് 112 രൂപ കുറഞ്ഞ് 43,768 രൂപയായി (22 കാരറ്റ്). ഗ്രാമിന് 14 രൂപ കറഞ്ഞു. ഇന്നത്തെ ഗ്രാം വില 5,471 രൂപയാണ്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 47,752 രൂപയായി.
ഈ മാസം 18ന് സ്വര്‍ണവില പവന് 1,200 രൂപ വര്‍ധിച്ച് 44,240 രൂപയായിരുന്നു. ഇത് സംസ്ഥാനത്ത് ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് നിരക്കാണ്.
ആഗോള രംഗത്തെ പ്രതിസന്ധിയെ തുടർന്ന് സ്വർണവില ഉയരുന്നുണ്ടെങ്കിലും ക്രമാതീതമായി ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്.