സ്വര്‍ണവില കുത്തനെ ഇടിഞ്ഞു, പവന് കുറഞ്ഞത് 520 രൂപ

Update: 2023-03-08 06:18 GMT


കഴിഞ്ഞ ഏതാനം ദിവസങ്ങളായി വലിയ ചാഞ്ചാട്ടം പ്രകടമാകുന്ന സ്വർണ വിപണി താഴേക്ക് പതിക്കുകയാണ്. ഇന്ന് പവന് 520 രൂപ കുറഞ്ഞു. 22 കാരട്ട് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കുറഞ്ഞത് 65 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,800 രൂപയായി. ഗ്രാമിനാകട്ടെ 5,100 രൂപയും. ഇന്നലെ ഇത് യഥാക്രമം 41,320 ഉം 5,165 ഉം ആയിരുന്നു.

24 കാരട്ട് സ്വര്‍ണവിലയില്‍ ഇടിവ് പവന് 576 രൂപയാണ്. ഗ്രാമിന് ഇന്നത്തെ നിരക്ക് 5563 രൂപ. എട്ട് ഗ്രാമിന് വില 44,504 രൂപ. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു.വെള്ളിവിലയിലും കുറവുണ്ട്. 8 ഗ്രാമിന് 11.6 രൂപയാണ് കുറഞ്ഞത്.


Tags:    

Similar News