പുതിയ ഉയരം കുറിച്ച് സ്വര്‍ണവില; പവന് 74560 രൂപയിലെത്തി

  • സ്വര്‍ണം ഗ്രാമിന് 9320 രൂപ
  • പവന്‍ 74560 രൂപ

Update: 2025-06-14 04:54 GMT

സ്വര്‍ണവിലയിലെ കുതിപ്പ് അവസാനിക്കുന്നില്ല. പുതിയ ഉയരം കുറിച്ച് മുന്നേറുകയാണ് പൊന്നിന്റെ വില.

ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് സ്വര്‍ണത്തിന് സംസ്ഥാനത്ത് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9320 രൂപയും പവന് 74560 രൂപയുമായി ഉയര്‍ന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണ്.

പവന്‍ 75000 രൂപയിലേക്കെത്തുമോ എന്നാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ദിസം ഗ്രാമിന് 195 രൂപയും പവന് 1560 രൂപയുമാണ് വര്‍ധിച്ചത്. ഇതിന് പ്രധാന കാരണം ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതായിരുന്നു. ഇന്നലെ രാത്രി ഇറാന്‍ തിരിച്ചടിച്ചതോടെ പശ്ചിമേഷ്യ ഇന്ന് യുദ്ധത്തിന്റെ നിഴലിലാണ്. ഇത് സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിപ്പിക്കും.

സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിനും വിവല വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിിന് 20 രൂപ വര്‍ധിച്ച് 7645 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവില ഗ്രാമിന് 115 രൂപ എന്ന നിരക്കില്‍ തുടരുന്നു.

Tags:    

Similar News