സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന; പവന് കൂടിയത് 240 രൂപ

  • സ്വര്‍ണം ഗ്രാമിന് 9045 രൂപ
  • പവന്‍ 72360 രൂപ

Update: 2025-05-10 04:41 GMT

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധന തുടരുന്നു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9045 രൂപയും പവന് 72360 രൂപയുമായി ഉയര്‍ന്നു.

18 കാരറ്റിന്റെ വിലയും ഉയര്‍ന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7425 രൂപയ്ക്കാണ് വ്യാപാരം.

ഏതാനും ദിവസങ്ങളായി അനക്കമില്ലാതിരുന്ന വെള്ളിവിലയും ഇന്ന് വര്‍ധിച്ചു. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 109 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യാ-പാക് സംഘര്‍ഷം നീണ്ടുനിന്നാല്‍ അത് സ്വര്‍ണവിപണിയെ നേരിട്ട് ബാധിക്കും. വില കുത്തനെ ഉയരുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയപ്പ് നല്‍കുന്നു. സുരക്ഷിത നിക്ഷേപം എന്ന പദവി ഇപ്പോഴും സ്വര്‍ണം നിലനിര്‍ത്തുന്നതിനാലാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ വില ഉയരുന്നതെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News