സ്വര്‍ണ വിലയില്‍ ആശ്വസിക്കാന്‍ മാത്രമുള്ള ഇടിവില്ല

ഗ്രാമിന് 15 രൂപ കുറഞ്ഞ് 11710 രൂപയായി

Update: 2025-11-27 05:12 GMT

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 11710 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഇടിഞ്ഞ് 93680 രൂപയാണ്. വെള്ളിവില മൂന്ന് രൂപ ഉയര്‍ന്ന് 170 ലേക്കെത്തി.

18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 15 രൂപ കുരഞ്ഞു. ഇതോടെ ഒരുഗ്രാമിന് 9630 രൂപയായി. 18 കാരറ്റിന്റെ ഒറു പവന് 77040 രൂപയുമെത്തി.

സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ഈ പണിക്കൂലി, ജിഎസ്ടി, ഹോള്‍മാര്‍ക്കിംഗ് എന്നിവക്കുള്ള ചാര്‍ജ് കൂടി നല്‍കണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രൗയ് ഔണ്‍സിന് 4151 ഡോളറിലാണ് വ്യാപാരം.

2030 ഓടെ ആഗോള തലത്തില്‍ ട്രോയ് ഔണ്‍സിന് 5,000 ഡോളറിനും 10,000 ഡോളറിനും ഇടയിലായിരിക്കും വിലയെന്നാണ് വിദഗ്ധരുടെ പക്ഷം.കേന്ദ്ര ബാങ്കുകളുടെ വാങ്ങലും കരുതല്‍ ശേഖരം വൈവിധ്യവല്‍ക്കരിക്കുന്നതും സ്വര്‍ണവില കുതിക്കാന്‍ കാരണമാകുന്നുണ്ട്. 2025-ല്‍ മാത്രം കേന്ദ്ര ബാങ്കുകള്‍ 1,000 ടണ്ണിലധികം സ്വര്‍ണം വാങ്ങിയിരുന്നു.

Tags:    

Similar News