ഡിസംബറിൽ സ്വർണം തിളങ്ങുമോ?

* നവംബറിൽ സ്വർണ വിലയിൽ പവന് 5000 രൂപയുടെ വർധന. * ഇപ്പോൾ ഒക്ടോബർ 21 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മുന്നേറ്റം

Update: 2025-12-01 05:07 GMT

നവംബർ അവസാനത്തോടെ സ്വർണ വിലയിൽ കുതിപ്പ്. നവംബർ, 29 ,30 തിയതികളിൽ നവംബറിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണ വില ഉയർന്നിരുന്നു. പവന് 95200 രൂപയായിരുന്നു വില. കഴിഞ്ഞ മാസം സ്വർണ വിലയിൽ 5000 രൂപയുടെ വർധനയാണുള്ളത്. ഡിസംബർ ഒന്നിന് ഒരു പവൻ സ്വർണത്തിന് 95680 രൂപയായി വില ഉയർന്നു. ഒരു ഗ്രാമിന് 11960 രൂപയാണ്  വില. രാജ്യാന്തര വിപണിയിൽ ട്രോയ്  ഔൺസിന്  4244 .6 ഡോളറാണ്  വില. 

ഡിസംബറിൽ യുഎസ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത സ്വർണ്ണത്തിനും വെള്ളിയ്ക്കും നേട്ടമായി. സ്വർണ വില ആറ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ.  

വെള്ളി വില

സ്പോട്ട് മാർക്കറ്റിൽ വെള്ളി വില കിലോയ്ക്ക് 1,88,000 രൂപയായി. എംസിഎക്‌സിൽ ഗോൾഡ് ഫ്യൂചേഴ്സ് 0.67 ശതമാനം ഉയർന്ന് 10 ഗ്രാമിന് 1,30,373 രൂപയിലെത്തി. സിൽവർ ഫ്യൂച്ചേഴ്സ് വിപണിയിൽ രാവിലെ 1.5 ശതമാനം ഉയർന്ന് കിലോയ്ക്ക് 1,77,609 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയിൽ, ഒക്ടോബർ 21 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മുന്നേറ്റമാണ് ഇപ്പോൾ സ്വർണം, വെള്ളി വിലകളിലുള്ളത്. യുഎസിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 4,240.54 ഡോളറിലെത്തി. ഡിസംബർ ഡെലിവറിക്ക് ശേഷമുള്ള യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.5 ശതമാനം ഉയർന്ന് 4,276.00 ഡോളറിലാണ്. വെള്ളി വിലയും ഔൺസിന് 2 ശതമാനം ഉയർന്ന് 57.48 ഡോളറിലെത്തി.

സ്വർണ വില വീണ്ടും ഉയരുമോ?

ഡിസംബറിൽ ഡോളറിൻ്റെ പ്രകടനവും സ്വർണ വിലയെ ബാധിക്കാം എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഡോളർ മങ്ങുന്നത് ബുള്ളിയന് അനുകൂലാവസ്ഥ സ്ഷ്ടിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ രാജ്യാന്തര വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങളും ഡോളർ തിരിച്ചുകയറാനുള്ള സാധ്യതകളും സ്വർണത്തിൻ്റെ മുന്നേറ്റത്തിന് മങ്ങലേൽപ്പിക്കാം. 




Tags:    

Similar News