സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; കത്തിക്കയറിയത് പവന് 400 രൂപ

പവന് 80,000 എത്താന്‍ ഇനി 120 രൂപയുടെ കുറവ് മാത്രം

Update: 2025-09-08 09:07 GMT

നേരിയ വിലക്കുറവില്‍ നിന്നും സ്വര്‍ണവിലയില്‍ ഉച്ചക്കുശേഷം വന്‍ വര്‍ധന. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 9985 രൂപയും പവന് 79,880 രൂപയുമായി കത്തിക്കയറി. ഇതോടെ പൊന്ന് ഉയര്‍ന്നവിലയില്‍ പുതിയ റെക്കോര്‍ഡും കുറിച്ചു.

രാവിലെ പവന് 80 രൂപയുടെ നേരിയ കുറവോടെ വ്യാപാരം ആരംഭിച്ച വിപണിയുടെ ഭാവം ഉച്ചക്കുശേഷമാണ് മാറിയത്. സ്വര്‍ണം ഗ്രാമിന് 10,000 രൂപയിലെത്താന്‍ 15 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്. പവന് 80,000 രൂപയുടെ പടിവാതില്‍ക്കലെത്തുകയും ചെയ്തു.

മലയാളി സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ഉയരങ്ങളിലേക്കാണ് പൊന്ന് കുതിക്കുന്നത് ഇത് കച്ചവടത്തെ ബാധിക്കുമോ എന്ന് വ്യാപാരികളും ഭയപ്പെടുന്നു.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 8200 രൂപയിലെത്തി. അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടര്‍ന്നു. ഗ്രാമിന് 133 രൂപയിലാണ് ഇന്നത്തെ വ്യാപാരം. 

Tags:    

Similar News