റെക്കോര്‍ഡിലേക്കുള്ള കുതിപ്പിന് ബ്രേക്ക്; സ്വര്‍ണവിലയ്ക്ക് നേരിയ കുറവ്

പവന് കുറഞ്ഞത് 80 രൂപ

Update: 2025-08-25 05:18 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയ്ക്ക് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9305 രൂപയായി കുറഞ്ഞു. പവന് വില 74440 രൂപയുമായി.

ശനിയാഴ്ച സ്വര്‍ണവില കുത്തനെ വര്‍ധിച്ചിരുന്നു. പവന് 800 രൂപയുടെ വര്‍ധനവാണ് പൊന്നിന് അന്ന് ഉണ്ടായത്. ഇപ്പോള്‍ 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 7640 രൂപയായി. എന്നാല്‍ വെള്ളിവില ഇന്ന് കുതിച്ചുകയറി. ഗ്രാമിന് രണ്ടുരൂപ വര്‍ധിച്ച് 124 രൂപയ്ക്കാണ് വ്യാപാരം.

അന്താരാഷ്ട്ര സ്വര്‍ണവില ഇന്നു രാവിലെ താഴ്ന്നിരുന്നു. ഔണ്‍സിന് 3363 ഡോളറിനു താഴെയായി. ഫെഡ് പലിശ നിരക്കില്‍ കുറവു വരുത്തും എന്നവാര്‍ത്തയാണ് കഴിഞ്ഞ ദിവസം പൊന്നിന് വിലകൂടാന്‍ കാരണമായത്. എന്നാല്‍ പ്രതീക്ഷിച്ച ഇളവ് വരില്ല എന്ന സൂചന വിലകുറയാന്‍ കാരണമായി. 

Tags:    

Similar News