കുറഞ്ഞ സ്വര്‍ണവില തിരിച്ചുകയറി; ആഭരണം വാങ്ങണമെങ്കില്‍ എത്രയാകും?

  • സ്വര്‍ണം ഗ്രാമിന് 8920 രൂപ
  • പവന്‍ 71360 രൂപ

Update: 2025-05-30 05:12 GMT

കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8920 രൂപയായി ഉയര്‍ന്നു. പവന് 71360 രൂപയുമായി. ഇറക്കുമതി തീരുവ സംബന്ധിച്ച് ട്രംപിനെതിരായ കോടതി വിധിക്ക് സ്‌റ്റേ വന്നതാണ് വില ഉയരാന്‍ കാരണമായത്. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലെ 3319.20 ഡോളറിലാണ് ക്ലോസ് ചെയ്തത്. പിന്നീട് 3318 ഡോളറായി താഴ്ന്നു.

കൂടാതെ ഡോളര്‍ സൂചികയും താഴ്ന്നിട്ടുണ്ട്. ഇന്നലെ 99.28 ലാണ് സൂചിക ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ നേരിയ വര്‍ധനവ് ഉണ്ടായി.

18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് വര്‍ധനവുണ്ടായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിത്. ഇതോടെ വില 7325 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപയായി തുടരുന്നു.

ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ 80904 രൂപയാകും. വില പണിക്കൂലി അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 

Tags:    

Similar News