സ്വർണ വില വീണ്ടും കുത്തനെ ഉയർന്നു

സ്വർണ വിലയിൽ പവന് 1680 രൂപയുടെ വർധന.

Update: 2025-11-13 04:53 GMT

സംസ്ഥാനത്ത്  സ്വർണ വില വീണ്ടും  കുത്തനെ ഉയർന്നു. പവന് 1680 രൂപയുടെ വർധന. ഒരു പവൻ സ്വർണത്തിന് 93720 രൂപയായി. ഒരു ഗ്രാമിന് 11715 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ്  വില 4208 ഡോളറാണ്.  കഴിഞ്ഞ ദിവസങ്ങളിൽ കൂടിയും കുറഞ്ഞും സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഇന്നലെ  പവന് 92040 രൂപയായിരുന്നു വില.

ഡോളർ ദുർബലമായതാണ്  സ്വർണത്തിന് പെട്ടെന്ന് തിളക്കം നൽകിയത്. എംസിഎക്സിൽ ഗോൾഡ് ഫ്യൂച്വർ കരാറുകൾ 0.37 ശതമാനം ഉയർന്ന് 10 ഗ്രാമിന് 1,26,935 രൂപയിൽ എത്തി. എംസിഎക്സിൽ ഡിസംബറിലെ സിൽവർ ഫ്യൂച്ചറുകൾ 1.70 ശതമാനം ഉയർന്ന് കിലോയ്ക്ക് 1,64,854 രൂപ ആയി.

യുഎസിലെ ഫെഡറൽ ഷട്ട്ഡൗൺ അവസാപ്പിക്കുന്നതിനായി പുതിയ ബിൽ പാസാക്കി. യുഎസ് ഡോളറിന്റെ വില ഇടിഞ്ഞതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ ആഭ്യന്തര ഫ്യൂച്ചേഴ്‌സ് വിപണിയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയരുകയായിരുന്നു.യുഎസ് സാമ്പത്തിക ഡാറ്റക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇതും സ്വർണ വിലയിൽ പ്രതിഫലിക്കും.



Tags:    

Similar News