പൊന്നിന്റെ പോക്ക് ഇതെങ്ങോട്ട്? വില സര്‍വകാല റെക്കോര്‍ഡിനൊപ്പം

പവന്‍ വില 75760 രൂപയിലെത്തി

Update: 2025-08-29 05:50 GMT

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിനൊപ്പമെത്തി. പവന് ഈ മാസം 8ന് രേഖപ്പെടുത്തിയ ഉയര്‍ന്നവിലയായ 75760 രൂപയിലെത്തി. സ്വര്‍ണം ഗ്രാമിന് 9470 രൂപയിലുമെത്തി. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്ന് കത്തിക്കയറിയത്.

18 കാരറ്റ് സ്വര്‍ണം ആനുപാതികമായി 55 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ ഈ വിഭാഗത്തിന് വില ഗ്രാമിന് 7775 രൂപയായി ഉയര്‍ന്നു. വെള്ളി വിലയിലും വര്‍ധനവുണ്ടായി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 127 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

ഡോളറിന്റെ മൂല്യം ദുര്‍ബലമായതും ഫെഡറല്‍ റസര്‍വ് പലിശ കുറയ്ക്കുന്നതും സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നു. കൂടാതെ ട്രംപിന്റെ താരിഫ് യുദ്ധങ്ങളും പൊന്നിന്റെ വിലയെ ബാധിക്കുന്നുണ്ട്.

അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 3423 ഡോളര്‍വരെയെത്തി. പിന്നീട് 3412 ലേക്ക് താഴ്ന്നു. 

Tags:    

Similar News