രണ്ടാം ദിവസവും വിപണി നേട്ടത്തില്‍

  • വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 420.26 പോയിന്റ് ഉയര്‍ന്ന് 60,986.68ല്‍ എത്തിയിരുന്നു.

Update: 2022-12-27 11:36 GMT

ഡെല്‍ഹി: ആഗോള വിപണികളിലെ സ്ഥിരതയാര്‍ന്ന പ്രകടനം ആഭ്യന്തര വിപണിക്കും തുണയായി. രണ്ടാം ദിവസവും സെന്‍സെക്സും, നിഫ്റ്റിയും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 361.01 പോയിന്റ് നേട്ടത്തില്‍ 60,927.43 ലും, നിഫ്റ്റി 117.70 പോയിന്റ് ഉയര്‍ച്ചയോടെ 18,132.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 420.26 പോയിന്റ് ഉയര്‍ന്ന് 60,986.68ല്‍ എത്തിയിരുന്നു.

ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എല്‍ ആന്‍ഡ് ടി, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടൈറ്റന്‍ എന്നീ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഐടിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നെസ് ലേ എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ് എന്നിവയെല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കന്‍ വിപണികള്‍ക്ക് ഇന്നലെ അവധിയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.67 ശതമാനം ഉയര്‍ന്ന് 84.48 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 497.65 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.

Tags:    

Similar News