അലൂമിനിയം, സിങ്ക് ഉത്പാദനത്തില്‍ വേദാന്തയ്ക്ക് വൻ വര്‍ദ്ധനവ്

ഡെല്‍ഹി: ഖനന മേഖലയിലെ വമ്പനായ വേദാന്ത ലിമിറ്റഡ്ന്റെ അലുമിനിയം ഉത്പാദനം 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മൂന്നു ശതമാനം ഉയര്‍ന്ന് 5,65,000 ടണ്ണായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അലുമിനിയം ഉത്പാദനം 5,49,000 ടണ്ണായിരുന്നു. സിങ്ക് ഇന്ത്യയിലെ ഖനനം ചെയ്ത ലോഹ ഉത്പാദനം 14 ശതമാനം വര്‍ദ്ധിച്ച് 2,52,000 ടണ്ണായി. എല്ലാ ഖനികളിലെയും ഉയര്‍ന്ന അയിര് ഉത്പാദനത്തെ പിന്തുണക്കുന്ന തരത്തിലുള്ള മില്ലുകളുടെ മികച്ച വീണ്ടെടുക്കലുമാണ് ഇതിന് സഹായിച്ചത്. എന്നാൽ, വില്‍ക്കാവുന്ന ഇരുമ്പ് അയിരിന്റെ കര്‍ണാടകയിലെ […]

Update: 2022-07-05 00:01 GMT

ഡെല്‍ഹി: ഖനന മേഖലയിലെ വമ്പനായ വേദാന്ത ലിമിറ്റഡ്ന്റെ അലുമിനിയം ഉത്പാദനം 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മൂന്നു ശതമാനം ഉയര്‍ന്ന് 5,65,000 ടണ്ണായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അലുമിനിയം ഉത്പാദനം 5,49,000 ടണ്ണായിരുന്നു.

സിങ്ക് ഇന്ത്യയിലെ ഖനനം ചെയ്ത ലോഹ ഉത്പാദനം 14 ശതമാനം വര്‍ദ്ധിച്ച് 2,52,000 ടണ്ണായി. എല്ലാ ഖനികളിലെയും ഉയര്‍ന്ന അയിര് ഉത്പാദനത്തെ പിന്തുണക്കുന്ന തരത്തിലുള്ള മില്ലുകളുടെ മികച്ച വീണ്ടെടുക്കലുമാണ് ഇതിന് സഹായിച്ചത്.

എന്നാൽ, വില്‍ക്കാവുന്ന ഇരുമ്പ് അയിരിന്റെ കര്‍ണാടകയിലെ ഉത്പാദനം കനത്ത മഴ മൂലം 14 ശതമാനം കുറഞ്ഞ് 1.46 മില്യണ്‍ ടണ്ണില്‍ നിന്നും 1.26 മില്യണ്‍ ടണ്ണായി.

കമ്പനിയുടെ വില്‍ക്കാവുന്ന സ്റ്റീല്‍ ഉത്പാദനം മുന്‍ വര്‍ഷത്തെ 2,89,000 ടണ്ണില്‍ നിന്നും ഏഴ് ശതമാനം കുറഞ്ഞ് 2,69,000 ടണ്ണായി.

കമ്പനി അയിര് ഉത്പാദനത്തില്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തേക്കാള്‍ 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 14 ശതമാനം ഉയര്‍ച്ചയോടെ 1,40,000 ടണ്ണായി.

ചെമ്പ് ഉത്പാദനത്തെ സംബന്ധിച്ച് കമ്പനി പറഞ്ഞു, ' ഞങ്ങളുടെ സില്‍വാസ റിഫൈനറി, വയര്‍ റോഡ് പ്ലാന്റ് എന്നിവ ആഭ്യന്തര വിപണിയെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നത് തുടരുന്നു. സില്‍വാസ റിഫൈനറിയില്‍ നിന്നുള്ള ഉല്‍പ്പാദനം വര്‍ഷം തോറും 37 ശതമാനം വര്‍ധിച്ചിച്ചുണ്ട്. മൊത്തം വൈദ്യുതി വില്‍പന ഇക്കാലയളവില്‍ 32 ശതമാനം വര്‍ധിച്ച് 3,577 ദശലക്ഷം യൂണിറ്റിലെത്തി, മുന്‍വര്‍ഷം 2,716 ദശലക്ഷം യൂണിറ്റായിരുന്നു.

വേദാന്ത റിസോഴ്സസിന്റെ അനുബന്ധ സ്ഥാപനമായ വേദാന്ത ലിമിറ്റഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, നമീബ എന്നിവിടങ്ങളില്‍ എണ്ണ, വാതകം, സിങ്ക്, ഈയം, വെള്ളി, ചെമ്പ്, ഇരുമ്പയിര്, ഉരുക്ക്, അലുമിനിയം, വൈദ്യുതി എന്നീ മേഖലകൡ കാര്യമായ പ്രവര്‍ത്തനങ്ങളുള്ള ഒരു പ്രമുഖ എണ്ണ, വാതക, ലോഹ കമ്പനിയാണ്.

Similar News