എണ്ണ ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ 33,000 കോടി നിക്ഷേപവുമായി വേദാന്ത

  • ഇരുമ്പയിര്, ബോക്സൈറ്റ്, അലുമിനിയം, ചെമ്പ്, സിങ്ക്, പവര്‍, ഓയില്‍ എന്നിവ ഉത്പാദിപ്പിക്കുന്നത് കൂടുതലും ഇന്ത്യയിലാണ്.
  • വേദാന്ത റിസോഴ്സിലുള്ള കടബാധ്യതകളെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുമ്പോഴാണ് കമ്പനി നിക്ഷേപവുമായി മുന്നോട്ട് പോകുന്നത്

Update: 2024-02-06 12:18 GMT

മൈനിംഗ് കമ്പനിയായ വേദാന്ത ലിമിറ്റഡ് എണ്ണ ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നാല് ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 33,000 കോടി രൂപ) നിക്ഷേപിക്കുമെന്ന് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ പറഞ്ഞു. വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 300,000 ബാരല്‍ (പ്രതിവര്‍ഷം 15 ദശലക്ഷം ടണ്‍) എണ്ണ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നത്.

''ഇപ്പോള്‍ ജീവിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണ് ഇന്ത്യ. അതിന് വിഭവങ്ങളും വിപണിയും ഉണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ആവശ്യത്തിന്റെ 15 ശതമാനം മാത്രമാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കിയുള്ളവ ഇറക്കുമതി ചെയ്യുകയാണ്,' അദ്ദേഹം പറഞ്ഞു. മാതൃസ്ഥാപനമായ വേദാന്ത റിസോഴ്സിലുള്ള കടബാധ്യതകളെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുമ്പോഴാണ് കമ്പനി നിക്ഷേപവുമായി മുന്നോട്ട് പോകുകയാണ്.

നിലവില്‍ കമ്പനി പ്രതിദിനം 140,000 ബാരല്‍ എണ്ണയും എണ്ണയ്ക്ക് തുല്യമായ വാതകവും ഉത്പാദിപ്പിക്കുന്നുണ്ടെന്നും വടക്കുകിഴക്കന്‍, ആഴക്കടലുകളില്‍ നിക്ഷേപ പ്രദേശമുണ്ടെന്നും ഇതിന് ഓപ്പണ്‍ ഏക്കര്‍ ലൈസന്‍സിംഗ് ബിഡ് റൗണ്ടുകള്‍ക്ക് കീഴില്‍ വിജയിച്ചിട്ടുണ്ടെന്നും അഗര്‍വാള്‍ പറഞ്ഞു.

ഇന്ത്യയില്‍ വ്യവസായം മുന്നേറുകയാണ്. ധാരാളം സാധ്യതകളാണുള്ളത്. രാജ്യത്തിന് ഇപ്പോള്‍ ശരിയായ നിയന്ത്രണ ചട്ടക്കൂടും ശരിയായ അന്തരീക്ഷവുമുണ്ട്. ആഗോള കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ നമുക്ക് തുല്യത നല്‍കുന്നതിന് നികുതികള്‍ ആഗോള തലത്തിലേക്ക് കൊണ്ടുവരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,''അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ എണ്ണ, വാതക ഉല്‍പാദനത്തിന്റെ നികുതി ആഗോള ശരാശരിയായ 35 ശതമാനമായിരിക്കേ ഇന്ത്യയില്‍ ഇത് 65 ശതമാനം വരെയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യക്ക് 50 ശതമാനം ഊര്‍ജ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്ന് അഗര്‍വാള്‍ പറഞ്ഞു.

ശേഷി വര്‍ധിപ്പിക്കുന്നതിനായി കമ്പനി ഹാലിബര്‍ട്ടണ്‍, ബേക്കര്‍, ഹ്യൂസ് എന്നിവയുള്‍പ്പെടെയുള്ള യുഎസ് ഓയില്‍ഫീല്‍ഡ് സേവന കമ്പനികളുമായി സഹകരണത്തിലേര്‍പ്പെട്ടിട്ടുണ്ട്. വേദാന്ത റിസോഴ്സസിലെ കടത്തിന്റെ തോത് സംബന്ധിച്ച് റേറ്റിംഗ് ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുമ്പയിര്, ബോക്സൈറ്റ്, അലുമിനിയം, ചെമ്പ്, സിങ്ക്, പവര്‍, ഓയില്‍ എന്നിവ ഉത്പാദിപ്പിക്കുന്നത് കൂടുതലും ഇന്ത്യയിലാണ്.

Tags:    

Similar News