മൂന്നാം പാദത്തിൽ വേദാന്തയുടെ അലുമിനിയം ഉല്‍പ്പാദനത്തില്‍ 6% വര്‍ദ്ധന

  • അലുമിനിയം ഉല്‍പ്പാദനം 5,66,000 ടണ്ണിൽ നിന്ന് ഉയര്‍ന്ന് 5,99,000 ടണ്ണിലെത്തി
  • സിങ്ക് ഇന്റര്‍നാഷണലിലെ മൊത്തം ഉല്‍പ്പാദനം ഡിസംബര്‍ പാദത്തില്‍ 40 ശതമാനം കുറഞ്ഞു
  • ഇരുമ്പയിരിന്റെ ഉത്പാദനവും 1.4 ദശലക്ഷം ടണ്ണായി ഇടിഞ്ഞു

Update: 2024-01-06 12:00 GMT

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മൊത്തം അലുമിനിയം ഉല്‍പ്പാദനം 6 ശതമാനം ഉയര്‍ന്ന് 5,99,000 ടണ്ണിലെത്തിയതായി വേദാന്ത ലിമിറ്റഡ് അറിയിച്ചു.

കമ്പനിയുടെ അലുമിനിയം ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5,66,000 ടണ്‍ ആയിരുന്നു.

എന്നാൽ, സിങ്ക് ഇന്റര്‍നാഷണലില്‍ ഖനനം ചെയ്ത മൊത്തം ഉല്‍പ്പാദനം ഡിസംബര്‍ പാദത്തില്‍ 40 ശതമാനം കുറഞ്ഞ് 41,000 ടണ്ണിലെത്തി. മുന്‍ വര്ഷം  ഇത് 69,000 ടണ്ണായിരുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കര്‍ണാടകയില്‍ വില്‍ക്കാവുന്ന ഇരുമ്പയിരിന്റെ ഉത്പാദനം 1.4 ദശലക്ഷം ടണ്ണായി കുറഞ്ഞതായി ഒരു റെഗുലേറ്ററി ഫയലിംഗില്‍ വേദാന്ത പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ പാദത്തിലെ പിഗ് ഇരുമ്പിന്റെ ഉല്‍പ്പാദനം 2,00,000 ടണ്ണില്‍ നിന്ന് ഈ ഡിസംബര്‍ പാദത്തില്‍ 2,03,000 ടണ്ണായി ഉയര്‍ന്നിരുന്നു.

ഫയലിംഗ് അനുസരിച്ച്, മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമതയും സ്‌ഫോടന ചൂളകളുടെ ലഭ്യതയും കാരണം വില്‍ക്കാവുന്ന സ്റ്റീലിന്റെ ഉത്പാദനം 11 ശതമാനം വര്‍ധിച്ച് 3,41,000 ടണ്ണായി.

മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇത് 3,06,000 ടണ്ണായിരുന്നു.

Tags:    

Similar News