ഹിന്ദുസ്ഥാന്‍ സിങ്കിന്റെ അറ്റാദായത്തില്‍ ഇടിവ്

  • അഞ്ചാമത്തെ വലിയ വെള്ളി ഉല്‍പാദകരുമാണ്

Update: 2024-01-19 13:30 GMT

ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിന്റെ (എച്ച്‌സെഡ്എല്‍) മൂന്നാപാദത്തിലെ അറ്റാദായം 2,028 കോടി രൂപയായി കുറഞ്ഞു. കമ്പനിയുടെ ഏകീകൃത അറ്റാദായത്തില്‍ ആറ് ശതമാനം ഇടിവ് രേഖപ്പെടുത്തി 2,028 കോടി രൂപയായി.

2022-23 സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 2,156 കോടി രൂപ അറ്റാദായം നേടിയതായി കമ്പനി അറിയിച്ചു.

ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ ലാഭം 1,729 കോടി രൂപയില്‍ നിന്ന് 17 ശതമാനം വര്‍ധിച്ചു. കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം 8,214 കോടി രൂപയില്‍ നിന്ന് 7,606 കോടി രൂപയായി കുറഞ്ഞു. ഇതിന്റെ ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 5,028 കോടിയില്‍ നിന്ന് 4,937 കോടി രൂപയായിരുന്നു.

ഹിന്ദുസ്ഥാന്‍ സിങ്ക് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സംയോജിത സിങ്ക് ഉത്പാദകരും അഞ്ചാമത്തെ വലിയ വെള്ളി ഉല്‍പാദകരുമാണ്. രാജ്യത്ത് വളരുന്ന സിങ്ക് വിപണിയുടെ 80 ശതമാനവും ഉദയ്പൂര്‍ ആസ്ഥാനമായുള്ള കമ്പനിയുടെ കൈവശമാണ്. 

Similar News