കോണ്‍കോര്‍ഡ് ബയോടെക്കിന്റെ 80.92 കോടി രൂപയുടെ ഓഹരി വാങ്ങി നോര്‍ജസ് ബാങ്ക്.
- കോണ്‍കോര്‍ഡ് ബയോടെക്കിന്റെ 8.99 ലക്ഷം ഓഹരികളാണ് വാങ്ങിയത്.
- പിരമിഡ് ടെക്‌നോപ്ലാസ്റ്റിന് ആദ്യ ദിവസം 1.61 ഇരട്ടി അപേക്ഷകള്‍
- ടിവിഎസ് സപ്ലൈ ചെയിന്‍ അലോട്ട്മെന്റ് ഇന്ന്
ഇന്ത്യ ആസ്ഥാനമായുള്ള ബയോടെക് ഫാര്‍മ കമ്പനിയായ കോണ്‍കോര്‍ഡ് ബയോടെക്കിന്റെ 0.86 ശതമാനം ഓഹരികള്‍ ( 8.99 ലക്ഷം ഓഹരികള്‍) 80.92 കോടി രൂപയ്ക്ക് നോര്‍ജ്‌സ് ബാങ്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി വാങ്ങി. ഓഹരിയൊന്നിന് ശരാശരി 900.05 രൂപയാണ് ബാങ്ക് നല്‍കിയത്. ഓഹരിയുടെ ലിസ്റ്റിംഗ് വിലയും അതുതന്നെയായിരുന്നു. ഇത് ഒരു ദിവസത്തെ കുറഞ്ഞ വിലയായിരുന്നു.
എന്‍എസ്ഇയില്‍ വെള്ളിയാഴ്ച 4.83 ശതമാനം ഉയര്‍ന്ന് 943.5 രൂപയിലാണ് ക്ലോസ് ചെയ്തത്
പിരമിഡ് ടെക്‌നോപ്ലാസ്റ്റിന് 1.61 ഇരട്ടി അപേക്ഷകള്‍
വെള്ളിയാഴ്ച ഇഷ്യു ആരംഭിച്ച പിരമിഡ് ടെക്‌നോപ്ലാസ്റ്റിന് ആദ്യ ദിവസം 1.61 ഇരട്ടി അപേക്ഷകള്‍ കിട്ടി. റീട്ടെയില്‍ നിക്ഷേപകരില്‍ നിന്ന് 1.90 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് മാറ്റിവച്ചിരുന്ന 46,10,000 ഓഹരികള്‍ക്ക് 87,81,210 ഓഹരിയുടെ അപേക്ഷ ലഭിച്ചു.
ടിവിഎസ് സപ്ലൈ ചെയിന്‍ : അലോട്ട്മെന്റ് ഇന്ന്
ടിവിഎസ് സപ്ലൈ ചെയിന്‍ ഐപിഒ അലോട്ട്മെന്റ് ഓഗസ്റ്റ് 19-ന് തീരുമാനിക്കും. നിക്ഷേപകര്‍ക്ക് ലിങ്ക് ഇന്‍ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന രജിസ്ട്രാറുടെ പോര്‍ട്ടലില്‍ അലോട്ട്മെന്റ് നില പരിശോധിക്കാം.
ഓഹരി ലഭിച്ചവര്‍ക്ക് ഡീമാറ്റ് അക്കൗണ്ടുകളില്‍ ഓഗസ്റ്റ് 22 നു ഓഹരികള്‍ ക്രെഡിറ്റ് ചെയ്യും. റീഫണ്ട് ഓഗസ്റ്റ് 21-ന് നല്‍കും. ഓഗസ്റ്റ് 23 നു എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ജിയോ ലിസ്റ്റിംഗ് തിങ്കളാഴ്ച
റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (ജെഎഫ്എസ്) ഓഹരികള്‍ ഓഗസ്റ്റ് 21ന് ലിസ്റ്റ് ചെയ്യും. ജൂലൈ 20-ന് നടന്ന പ്രൈസ് ഡിസ്‌കവറി സെഷനില്‍, ജെഎഫ്എസ് ഓഹരികള്‍ക്ക് 261.85 രൂപയാണ് വില കണക്കാക്കിയിട്ടുള്ളത്.
