ആദ്യ ഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 115 പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 18640 കടന്നു

  • വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 115.09 പോയിന്റ് നേട്ടത്തില്‍ 62,685.77 ലും നിഫ്റ്റി 33.25 പോയിന്റ് വര്‍ധിച്ച് 18,642.60 ലും എത്തി.

Update: 2022-12-09 04:53 GMT

daily stock market updates 

മുംബൈ : ഓട്ടോ മൊബൈല്‍, എഫ്എംസിജി ഓഹരികള്‍ മുന്നേറിയതോടെ ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 115 പോയിന്റ് വര്‍ധിച്ചു. ആഗോള വിപണികളില്‍ സമ്മിശ്രമായ പ്രവണതയാണ് കാണുന്നത്. രൂപയുടെ മൂല്യം ശക്തിയാര്‍ജ്ജിച്ചതും വിപണിയെ പിന്തുണക്കുന്നുണ്ട്.

പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 115.09 പോയിന്റ് നേട്ടത്തില്‍ 62,685.77 ലും നിഫ്റ്റി 33.25 പോയിന്റ് വര്‍ധിച്ച് 18,642.60 ലും എത്തി. രാവിലെ 10.00 നു സെന്‍സെക്‌സ് 30.91 പോയിന്റ് നേട്ടത്തില്‍ 62,601.59 ലും നിഫ്റ്റി 16.95 പോയിന്റ് നേട്ടത്തില്‍ 18,626.30 ലുമാണ് വ്യാപാരം നടത്തുന്നത്.

സെന്‍സെക്‌സില്‍ ഇന്‍ഡസ് ഇന്‍ഡിന്റെ ഓഹരികള്‍ക്ക് മികച്ച മുന്നേറ്റമാണ് ഉള്ളത്. ഓഹരി ഇന്ന് 1.10 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കൂടാതെ എച്ച് യുഎല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, എസ്ബിഐ, ഐടിസി, നെസ്ലെ, മാരുതി എന്നിവയും നേട്ടത്തിലാണ്.

എച്ച്‌സിഎല്‍ ടെക്ക്, ഇന്‍ഫോസിസ്, ടെക്ക് മഹിന്ദ്ര, ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിലാണ്. കഴിഞ്ഞ സെഷനില്‍ സെന്‍സെക്‌സ് 160 പോയിന്റ് വര്‍ധിച്ച് 62,570.68 ലും നിഫ്റ്റി 48.85 പോയിന്റ് നേട്ടത്തില്‍ 18609 .35 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഏഷ്യന്‍ വിപണിയില്‍ ടോക്കിയോ, ഷാങ്ഹായ്, സിയോള്‍, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ്. യുഎസ് വിപണി വ്യാഴാഴ്ച്ച ലാഭത്തിലായിരുന്നു. ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ വര്‍ധിച്ച് 82.19 രൂപയായി.

വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച 1,131.67 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.85 ശതമാനം വര്‍ധിച്ച് ബാരലിന് 76.80 ഡോളറായി. 

Tags:    

Similar News